ജി.വി.എൽ.പി.എസ് ചിറ്റൂർ/അധിക വായന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീപ്രൈമറി

2004 ജൂണിൽ 15 കുട്ടികളുമായി തുടങ്ങിയതാണ് നമ്മുടെ ജി.വി.എൽ.പി സ്കൂളിലെ പ്രീപ്രൈമറി. ആദ്യകാലഘട്ടങ്ങളിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ കളിവണ്ടി എന്ന കൈ പുസ്തകത്തിൻറെ സഹായത്തോടെ കഥയും കളിയിലൂടെ കുറെ കാര്യവും എന്ന നിലയിൽ ആരംഭിച്ചു. എല്ലാവർഷവും വില ആഘോഷങ്ങളിലെയും പ്രധാന ആകർഷണം ഈ കുരുന്നുകളുടെ പാട്ടും, ഡാൻസും, നാടകവും, പ്രഛന്ന വേഷവും ആയിരുന്നു. ഇതിലൂടെ കുരുന്നുകളുടെ കലാവാസന വളർത്തുവാനും സഭാകമ്പം ഉണ്ടാക്കുവാനും കഴിഞ്ഞു. സ്കൂൾ കായികമേളയിൽ ഇവർക്ക് ഓട്ടം, തവളച്ചാട്ടം, പൊട്ടേറ്റോറൈസ്, ലെമൺ സ്പൂൺ എന്നിവ നടത്തി കുട്ടികളുടെ കായികശേഷി കണ്ടെത്തുമായിരുന്നു. രണ്ടുതവണ നമ്മുടെ സ്കൂളിൽ നിന്നും ജില്ല പ്രീ പ്രൈമറി കലോത്സവത്തില് പങ്കെടുത്തു. അതിൽ ഒരു വർഷം കലാതിലകവും, കലാപ്രതിഭയും നമ്മുടെ സ്കൂളിനായിരുന്നു.

2006 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെ അടിസ്ഥാനത്തിൽ 2 ടീച്ചറും ഒരു ആയയും നിയമിക്കപ്പെട്ടു. ആ വർഷത്തെ തന്നെ പി.ടി.എ ഇടപെടലിന്റെ ഭാഗമായി ഒരു ടെക്സ്റ്റ് ബുക്ക് ഏർപ്പെടുത്തി. പലരുടെയും സംഭാവനകൾ കൊണ്ട് പ്രീപ്രൈമറി നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും, അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു. പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.

പ്രീപ്രൈമറി തുടങ്ങിവച്ച പ്രധാനദ്ധ്യാപികൻ തോമസ് പിന്നീട് പ്രധാന അദ്ധ്യാപികയാരുന്ന അംബികയും കുട്ടികൾക്കായി ഫാനുകൾ സംഭാവന ചെയ്തു. ആ വർഷങ്ങളിലെ പിടിഎ പ്രസിഡന്റ് മാരായ ബിനേശ് ബിൽഡിങ് ബ്ലോക്ക്സും, പ്രദീപ് ക്ലാസ് റൂം ടൈലും, അദ്ധ്യാപകർ കുട്ടികൾക്ക് ആവശ്യമായ ടേബിളും സംഭാവന ചെയ്തു. ഫർണിച്ചറും അലമാരയും ഡസ്കുകളും ലഭിച്ച ഫണ്ട് കൊണ്ട് വാങ്ങി. ആറുമുഖൻ എന്ന രക്ഷിതാവ് കുട്ടികൾക്ക് കളിക്കാൻ മരക്കുതിര, താറാവ്, സൈക്കിൾ, ബോളുകൾ എന്നീ കളിക്കോപ്പുകൾ സംഭാവന ചെയ്തു. കൂടാതെ ടോയ്സ് ഗ്രാൻഡിൽ നിന്നും കാറുകൾ, ബൈസൈക്കിൾ, ഉരുതൽ, ചെറു കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങി. രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സ് റൂം ഭിത്തികളിൽ ചിത്രങ്ങൾ വരച്ച് ക്ലാസ് റൂം കൗതുകരമാക്കാൻ കഴിഞ്ഞു. ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും, അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു. പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.