ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2011-12-ലെ പ്രവർത്തനങ്ങൾ
മധുരമിജ്ജീവിതം ചെറുതാണെന്നാകിലും
ഞങ്ങളുടെവിദ്യാലയത്തിലെ പ്രവർത്തന ചിത്രങ്ങൾ1 (2010-11) ഞങ്ങളുടെവിദ്യാലയത്തിലെ പ്രവർത്തന ചിത്രങ്ങൾ 2(2010-11)
ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്,ലെയറിങ്ങ് പരിശീലനവും സസ്യപ്രദർശനവും
കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളിൽ UP വിഭാഗം കുട്ടികൾക്കായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നീ ആധുനിക സസ്യ പരിപാലന രീതികളെക്കുറിച്ച് പരിശീലനം നൽകി. സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നെടുമങ്ങാട് കൃഷി ആഫീസറുടെ നേതൃത്വത്തിൽ കൃഷിഭവനും, മുഖവൂർ നഴ്സറിഎന്നിവ സംയുക്തമായാണ് ഇത് സംഘടിപ്പിച്ചത്. കൃഷി ആഫീസർ ശ്രീ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ശ്രീ സുനിൽകുമാർ പ്രവർത്തനങ്ങൾ കാണിച്ചു തന്നു.മുഖവൂർ നഴ്സറി ഉടമ ശ്രീ രമേഷ് സസ്യങ്ങൾ സൗജന്യമായ് സ്കൂളിൽ നൽകി.പേര,സപ്പോട്ട,മാവ്,റോസ്,ചെമ്പരത്തി,മാതളം,റബ്ബർ,പ്ലാവ് തുടങ്ങിയ സസ്യങ്ങളിൽ പരിശീലനം നൽകി.അദ്ധ്യാപകരായ J സിന്ധു,ഷിഹാബ്ബുദ്ദീൻbപ്രതാപൻ,സജീവ്,ഹരികുമാർ എന്നിവർ നേതൃത്വം നൽകി. നൂറിലധികം കുട്ടികൾ പരിശീലനം നടത്തി.
ഡിജിറ്റൽ മാഗസിൻ പ്രകാശനം
കരിപ്പൂർ ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം എഴുത്തുകാരനായ ശ്രീ.പാലോട് ദിവാകരൻ നിർവ്വഹിച്ചു. കുട്ടികളുടെ രചനകളടങ്ങിയ ഡിജിറ്റൽ മാഗസിൻ - ഡിജിറ്റൽ മർമരങ്ങൾ പ്രകാശനം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഉഷ അധ്യക്ഷയായിരുന്ന ചടങ്ങിൽ ഷാജി സാർ സ്വാഗതം പറഞ്ഞു. ഹരിദാസ് സാർ ആശംസ പറഞ്ഞു. പാർവ്വതി തന്റെ കഥ അവതരിപ്പിച്ചു. രഹ്ന, ഗോപിക തുടങ്ങിയവർ കവിതാവതരണം നടത്തി. പ്രണവ് നന്ദി പറഞ്ഞു. രേഷ്മാ കൃഷ്ണയായിരുന്നു പരിപാടിയുടെ അവതാരക.
രസതന്ത്ര വർഷം
അന്താരാഷ്ട്ര രസതന്ത്ര വർഷാചരണത്തിന്റെ
ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റ ഭാഗമായി ഞങ്ങളുടെ സ്കുളിലെ ക്ളസുകൾ നടന്നു "രസതന്ത്രം നമ്മുടെ ജീവിതത്തിൽ " എന്ന വിഷയത്തിൽ ക്ളാസ് എടുത്തത് പരിഷത്ത് പ്രവർത്തകരായ P.K സുധിയും, ജിജോകൃഷ്ണനുമാണ് .മാഡം ക്യുറിക്ക് നോബൽ സമ്മാനം ലഭിച്ചത്തിന്റെ ശതാബ്ദിയും കൂടിയാണ് രസതന്ത്ര വർഷത്തിന്റെ പ്രത്യേകത നമ്മുടെ ജീവിതത്തിലുടനീളം രസതന്ത്രമാണെന്ന് അവർ ഉദാഹരണങ്ങൾ പറഞ്ഞ് വ്യക്തമാക്കി.നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും രസതന്ത്രം പ്രവർത്തിക്കുന്നു. നാമുപയോഗിക്കുന്ന മരുന്നുകളെല്ലാം രസതന്ത്രത്തിന്റെ കാരുണ്യമാണ്.എന്നാൽ രാസവസ്തുക്കളുടെ ഉപയോഗത്തിലൂടെ മനുഷ്യന് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അവർ പറഞ്ഞു തന്നു.സ്വന്തം ജീവൻ ഗവേഷണത്തിനായി ഉഴിഞ്ഞു വച്ചശാസ്ത്രജ്ഞയാണ് മേരി ക്യൂറി.