ദ്രാവിഡപ്പഴമയയോളം നീളുന്ന പെരുമയുടെ പൂരവപുണ്യവുമായി ചരിത്രത്തിന്റെ താളുകളില് ഇടം തേടിയ കോന്നി എന്ന ഗ്രാമം.കോന്നിയുടെഹൃദയഭാഗത്തു കൂടി ഒഴുകുന്ന അച്ചന്കോവിലാറിന് കിഴക്കേക്കരയിലാണ് മലയോര മേഖലയായ ഐരവണ്‍ എന്നഗ്രാമം.അവിടെയാണ് പ്രശസ്തമായ പി.എസ്.വേലുപ്പിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി
വിലാസം
ഐരവണ്‍, കോന്നി.

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
29-11-201638037




ചരിത്രം

തിരുവിതാംകൂര്‍ ഗവ.സര്‍വീസില്‍ ഫോറസ്ട് റേഞ്ച്ഓഫീസറായിരുന്ന ശ്രീമാന്‍ പി.എസ്.വേലുപ്പിള്ള 1936ല്‍ 27 വിദ്യാര്ഥികളുമായി ആരംഭിച്ച രാമചന്ദ്രവിലാസം എല്‍.പി.സ്കൂളാണ് ഇതിന്‍റാദിരൂപം..തിരുവിതാംകൂര്‍ സര്‍വകലാശാലയിലെ പ്രഥമ വനിതാ പ്രൊഫസറായിരുന്ന ശ്രീമതി. കോന്നിയുര്‍ മീനാക്ഷിയമ്മ അവര്‍കള്‍ പിതൃസ്മരണാര്‍ത്ഥം സ്കൂളിന് പി.എസ്.വേലുപ്പിള്ള മെമ്മോറിയല്‍ ഹൈസ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തു.1964 ലാണ് ഇത് ഹൈസ്കൂളായത്.പിന്നീട് 2000 ത്തിലിത് ഹയര്‍ സെക്കന്ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .ജൂനിയര്‍ റെഡ്ക്രോസ്
  • എന്‍.സി.സി.
  • സ്പോട്സ് ക്ലബ്ബ് .
  • എസ്.പി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീമതി കോന്നിയൂര്‍ മീനാക്ഷിയമ്മയുടെ ചെറുമകനും വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവന്‍പിള്ളയുടെയും സ്കൂള്‍ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാര്‍(സി.ഇ.ഒ. സൈബര്‍ പാര്‍ക്ക് കോഴിക്കോട്) ആണ് ഇപ്പോള്‍ സ്കൂളിന്റെ ഭരണം നടത്തുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.എന്‍.രാഘവന്‍ പിള്ള, എം.കെ.ലത, ശാരദാമ്മ, ആര്‍.സദാശിവന്‍ നായര്‍, മറിയാമ്മ തരകന്‍, ജെ. ജഗദമ്മ, സി. എന്‍. സോയ,പി.പ്രസന്ന കുമാരി,എം.ബി.കൃ‍ഷ്ണകുമാരി എന്നിവര്‍

,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    • ==വഴികാട്ടി==