ജി.എച്.എസ്.എസ് ചാലിശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SSLC 2019-2020

SSLC 2019-2020 ജി.എച്ച്.എസ്.എസ് ചാലിശ്ശേരി സ്കൂളിന് നേട്ടങ്ങളുടെ കാലമാണ്. 100% വിജയമാണ് ഈ വർഷം കൊയ്തത്.335 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരാക്കി കൊടുത്തു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. ഇതിൽ 30 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാനായി 15 കുട്ടികൾക്ക് 9 A+ 9 കുട്ടികൾക്ക് 8A+ എന്നിങ്ങനെ പോകുന്നു. ഇതിന് പ്രാപ്തരാക്കിയ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടു ക്കാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ക്കു തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചർ, വിജയശ്രീ കൺവീനർ ശ്രീ വേണു സർ എന്നിവരും അഭിനന്ദനമർഹിക്കുന്നു

വീഡിയോ കാണാം

NMMS 2019-2020

2019-2020 വർഷത്തെ NMMS പരീക്ഷയിൽ 7 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടികൊടുത്ത് കൊണ്ട് സ്കൂൾ ഉജ്ജ്വലവിജയം നേടി. പ്രതിമാസം 1000 രൂപ വെച്ച് വർഷം 12000 രൂപ വീതം 7 വേർക്ക് 4 വർഷത്തോളം ലഭിക്കും