സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *"ശുചിത്വം"*

13:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ *"ശുചിത്വം"* എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *"ശുചിത്വം"* എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ശുചിത്വം     


                       ഹൈജീൻ (Hygiene) എന്ന ഗ്രീക്ക് പദത്തിനും, സാനിട്ടേഷൻ (Sanitation) എന്ന ആംഗല പദത്തിനും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ്‌ ശുചിത്വം . ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്‌. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ.അതു  പോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിയ്ക്കപ്പെടുന്നു.
                      മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അവൻ സമൂഹത്തിൽ ജീവിക്കുന്നതിൽ ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ശുചിത്വം. പക്ഷെ നാം ശുചിത്വം ശീലിച്ചു തുടങ്ങിയത് 2019 വർഷത്തിനു ഒടുവിൽ ആരംഭിച്ച  കൊറോണ എന്ന മഹാവ്യാധിയെ തുടർന്നാണ്. ഇന്നു നമുക്ക് വ്യക്തി  ശുചിത്വംഒരു ശീലമായി മാറി കഴിഞ്ഞു. നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി തന്നെ നമുക്ക് ശുചിത്വത്തിന്റെ  പാഠങ്ങൾ പകർന്നു തന്നിട്ടുണ്ട്. പണ്ട് അതിനെ പുച്ഛിച്ചിരുന്നവരും ഇന്നത് പിന്തുടരുന്നു. ഇങ്ങനെ ഒരു മഹാവ്യാധി വന്നത് ചിലപ്പോൾ ശുചിത്വംനമ്മെ പഠിപ്പിക്കാൻ ആകും. രണ്ടു തരത്തിൽ ഉള്ള ശുചിത്വതിൽ വ്യക്തി ശുചിത്വംനാം പഠിച്ചു. ഈ സമയത്തു നമുക്ക് പരിസര ശുചിത്വവുംഅനിവാര്യമാണ്, അതും നമുക്ക് ശീലിക്കാം. നാം എല്ലാം വീട്ടിൽ കഴിയുന്ന സമയത്തു അതും നമുക്ക് സ്വായത്തമാക്കാം.  ശുചിത്വംഎന്നത് നമ്മുടെ ഉത്തരവാദിത്തമായി കണ്ടു പ്രവർത്തിക്കാം.
Nandakumar C.S
7 N സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം