ഗവ. എച്ച് എസ് എസ് പനമരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15061 (സംവാദം | സംഭാവനകൾ) (ചെറിയ തിര‍ുത്താണ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടക്കുന്ന് ​എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകൾ ഇന്നുമിവിടെ കാണാം. തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയതും ഇവിടെ വച്ചാ​ണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.സമരങ്ങൾ തീർത്ത വീറും വാശിയും പനമരത്തിന്റെ പ്രവർത്തനങ്ങളിൾ കാണാം.വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം.

1912-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൽ പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂൾ പനമരത്ത് സ്ഥാപിതമായി. ഈ പ്രദേശത്തെ സമ്പന്ന വിഭാഗത്തിൽ പെട്ട കുട്ടികൾ മാത്രമായിരുന്നു ആദ്യകാല വിദ്യാർത്ഥികൾ.

വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശം

വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം. കബനീ നദിക്കരയിൽ വീരപഴശ്ശിയുടെയും തലയ്ക്കൽ ചന്തുവിന്റെയും ചരിത്രമുറങ്ങുന്ന പന മരത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു. ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 'കോട്ടയിൽ' എന്നായിരുന്നു വിളിച്ചുപോന്നത്.ഈ വിളിപ്പേരിനുപിന്നിൽ ഒരു ചെറിയ ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. ബ്രിട്ടീഷുകാരുടെ അധിനിവേശ കാലഘട്ടത്തിൽ വയനാട്ടിൽ ബ്രിട്ടീഷുകാർ അവരുടെ പടക്കോപ്പുകൾ സൂക്ഷിക്കാനായി പനമരം വിദ്യാലയം നിലനിൽക്കുന്ന പ്രദേശത്ത് ഒരു മിലിട്ടറി പോസ്റ്റ് സ്ഥാപിച്ചിരുന്നു. കൂടാതെ വിദ്യാലയത്തിന് പുറകിലായി ആക്രമണ ചെറുത്തുനിൽപ്പിനായി ഒരു വലിയ കിടങ്ങ് സ്ഥാപിച്ചിരുന്നു.

തലയ്ക്കൽ ചന്തുവിന്റെയും എടച്ചന കുങ്കന്റെയും മിലിറ്ററി പോസ്റ്റിനെതിരെയുള്ളഅക്രമണത്തിന്റെ ഫലമായി 72 ബ്രിട്ടീഷുകാർ കൊല്ലപ്പെടുകയും 110 വെടിമരുന്ന് പെട്ടിയും 6000 രൂപയും ഇവരുടെ പോരാട്ടത്തിന്റെ വിജയ ഫലമായി ലഭിച്ചു. അതിനാൽ തന്നെ പനമരത്തെ പഴമക്കാർ സ്കൂൾ പ്രദേശത്തെ 'കോട്ടയിലെ സ്കൂൾ' എന്നു വിളിച്ചുവന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ധീരനായ തലയ്ക്കൽ ചന്തുവിന്റെ ശിരസ്സ് അറുത്തത് സ്കൂളിനു സമീപമുള്ളകോളി മരത്തിനടുത്താണ്. അതിനാൽ സ്കൂൾ പരിസരത്ത് തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നു.