ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/സീഡ് ക്ലബ്

21:57, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajipalliath (സംവാദം | സംഭാവനകൾ)

ഗവ. ഡി.വി എച്ച് എസ്സ് ചാരമംഗലം സീഡ് ക്ലബ്

     സ്കൂൾ സീഡ് ക്ലബ്ബിന്റെ ഭാഗമായി "ലവ് പ്ലാസ്റ്റിക് പദ്ധതി നടപ്പിലാക്കിവരുന്നു. മിഠായി കടലാസുകൾ ധാരാളം കണ്ടു വന്നപ്പോൾ കുട്ടികളിൽ ബോധവത്ക്കരണം നടത്തുകയും ജന്മദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ മുറായി കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കുകയും പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന രീതി നടപ്പിലാക്കി. പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും അവ നിക്ഷേപിക്കുന്നത് പ്രത്യേകം ബിന്നുകൾ ഉണ്ടാക്കി പേനകൾ ശേഖരിച്ചുവരുന്നു. സ്കൂളിൽ കുട്ടികൾ പ്ലാസ്റ്റിക് പാത്രങ്ങൾ, വാട്ടർ ബോട്ടിലുഖൾ എന്നിവ കൊണ്ടുനവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പകരം സ്റ്റിൽ ബോട്ടിലുകളും സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കുവാൻ നിർദ്ദേശം നല്കി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ സിഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച് പുനരൂപ യോഗത്തിനായി നൽകുന്നു. 15 കി. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാതൃഭൂമിയുടെ ഓഫീസിൽ എത്തിച്ചു.

പരിസ്ഥിതി ദിനാഘോഷം - പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.

വരയിലെ പ്രകൃതി എന്ന പേരിൽ ചിത്രരചനാ മത്സരം നടത്തി. കുട്ടികൾ വരച്ച ചിത്രത്തിൽ നിന്ന് മികച്ച വകണ്ടെത്തി സമ്മാനം നൽകി.ഇതിനു് നേതൃത്വം നൽകിയത് ചിത്രകലാധ്യാപകൻ സെബാസ്റ്റ്യൻ സാറാണ്,

ഗ്രാമവൃക്ഷം പദ്ധതി. _ വീടുകളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഫല വൃക്ഷ തൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിയാണിത്.ഇതിൻ്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ നിർവഹിച്ചു.

വാക്കുകളിലെ പ്രകൃതി - പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം ഉൾകൊണ്ട് പ്രസംഗ മത്സരം സംഘടിപ്പിച്ചു.നിരഞ്ജന കൃഷ്ണഒന്നാം സ്ഥാനം നേടി

കര നെൽകൃഷി - സ്കൂളിൽ കരനെൽ കൃഷി ചെയ്യുന്നു.ഇതിൻ്റെ വിളവെടുപ്പ് നടത്തിയത് ജില്ലാ പഞ്ചായത്തംഗം ശ്രീ .വി .ഉത്തമൻ അവർകളായിരുന്നു.

തലോലം പദ്ധതി - വിദ്യാർത്ഥികളുടെ കാർഷിക അഭിരുചി വളർത്തിയെടുക്കാൻ തുടങ്ങിയ പദ്ധതിയാണിത്. തോട്ടം സജ്ജമാക്കി മറ്റുള്ള ചിലവ് സ്പോൺസർഷിപ്പിലൂടെ സ്വീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുൽകൃഷ്ണയുടെ വീട്ടിൽ ആണ് തോട്ടം ഒരുക്കിയത്.അജിത്കുമാറാണ് ഇതിനു സഹായം നൽകിയത്.

ഇഞ്ചി കൃഷി-കുട്ടികളുടെ വീട്ടിൽ ഗ്രോബാഗിൽ കൃഷി ചെയ്യുന്ന പദ്ധതിയാണിത്.

ഖരമാലിന്യശേഖരണവും നിർമ്മാർജ്ജനവും. - മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും മാതൃഭൂമി സീഡിൻ്റെയും സഹകരണത്തോടെ നടന്ന പദ്ധതി.ഖരമാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് അയക്കുന്ന പദ്ധതി.ഇതിൻ്റെ ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്തു പ്രസിഡൻ്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു.

മത്സ്യകൃഷി - സ്കൂളിൽ മത്സ്യം വളർത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് സീഡ് ക്ലബാണ് ഭക്ഷണാവശിഷ്ടത്തിൽ നിന്ന് മത്സ്യ ഭക്ഷണം എന്ന തത്വമാണ് സ്വീകരിച്ചിരിക്കുന്നത്.

seed

ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.പി.എസ് ഷാജി ആണ്.

പരിപാലനം
seed
seed
seed
seed
seed
seed