സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി/ചരിത്രം

21:52, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50801 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ 1992 ൽ പരപ്പനങ്ങാടി പഞ്ചായത്തിലെ പുത്തരിക്കൽ പ്രദേശത്താണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാർ മേഖലയിൽ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങൾ മൂലം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി നിരവധി സേവന സംരഭങ്ങൾ സ്തുത്യർഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്. മലപ്പുറം ജില്ലയിൽ ബധിരരായ കുട്ടികൾ വിശേഷ വിദ്യാഭ്യാസം നൽകുവാനുള്ള സൗകര്യം തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ൽ ഈ വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ൽ യു.പി വിഭാഗത്തിനും സംസ്ഥാന സർക്കാർ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ൽ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാൽ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ൽ തൊട്ടടുത്ത പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.