എ .എം.എം.യു.പി.എസ്. വടവന്നൂർ

18:34, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21556-pkd (സംവാദം | സംഭാവനകൾ)


| |സ്കൂൾ ചിത്രം= |caption= |ലോഗോ= |logo_size=50px |box_width=380px

എ .എം.എം.യു.പി.എസ്. വടവന്നൂർ
വിലാസം
കൊല്ലങ്കോട്

കൊല്ലങ്കോട്
,
വടവന്നൂർ പി.ഒ.
,
678504
,
പാലക്കാട് ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽammupvadavannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംവടവന്നൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ ഏഴു വരെ.
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി -ബി
പി.ടി.എ. പ്രസിഡണ്ട്ശാ ന്തി
അവസാനം തിരുത്തിയത്
22-01-202221556-pkd


}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


{ |സ്കൂൾ ചിത്രം=21556-photo2.jpg |size=350px |caption= |ലോഗോ= |logo_size=50px }}

ചരിത്രം

വടവന്നൂരിന്റെ വിദ്യാഭ്യാസ ഭിവാഞ്ജ  1890-ൽ സഫലീകരിക്കപ്പെട്ടു

: അന്നുണ്ടായിരുന്ന വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ  പാറയ്ക്കൽ  ശ്രീ അച്ചുതമേനോൻ 1890 ൽ എയ്ഡഡ് ബോയ്സ് എലീമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു ഓട്ടുപുര കെട്ടിടത്തിൽ

: വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരേയും ചുരുക്കം വിദ്യാർത്ഥികളെയും കൊണ്ട് ആരംടിച്ച ഈ വിദ്യാലയം ഇന്ന് 131 വർഷം പിന്നിട്ട് അതിന്റെ പ്രയാണം തുടർന്നു മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു

: അന്നത്തെ ഭരണാധികാരികളായിരുന്ന ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടും സഹായത്തോടുo കൂടി തുടങ്ങിയ ഈ സ്ക്കൂളിൽ ആരംഭകാലത്ത് 1/4 ക്ലാസു  മുതൽ 4 _ ക്ലാസുവരെ മാത്രമേ അദ്ധ്യാപനം ഉണ്ടായിരുന്നുള്ളൂ.പിന്നീട് 1/4 1/2 എന്നീ ക്ലാസുകൾ നിർത്തലാക്കിയതോടു കൂടി 1 മുതൽ 5 ക്ലാസുകൾ നിലവിൽ വന്നു ആരംഭകാലത്തെ പ്രധാന അധ്യാപകൻ ശ്രീ.അനന്തയ്യർ ആയിരുന്നു മേൽനോട്ടം വഹിച്ചത് അച്ചുതമേനോനും കർക്കശമായ ജാതി വ്യവസ്ഥ നാട്ടിലുടനീളം നിലനിന്നിരിന്നപ്പോൾ ഇവിടെ ഇതിന് വിപരീതമായി എല്ലാ വിഭാഗം വിദ്യാർത്ഥികളും പഠനം നടത്തിയിരുന്നുവത്രേ

അച്ചുതമേനോൻ്റെ മരണശേഷം ഈ സ്കൂൾ 1946ൽ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തപ്പെട്ടു മാനേജർമാരായി ശ്രീ പാറയ്ക്കൽ പൂരാട മേനോൻ എന്ന ചന്ദ്രശേഖരമേനോനും പ്രസിദ്ധ കമ്മൂണിസ്റ്റ് നേതാവും രാജ്യസഭാംഗവുമായിരുന്ന ശ്രീ.ബാലചന്ദ്രമേനോനും ചുമതല ഏറ്റെടുത്തു ഇവർക്ക് ശേഷം ശ്രീ .രാമചന്ദ്രമേനോനും പിന്നീട് ചിന്നമണി അമ്മ എന്ന നാണിക്കുട്ടി അമ്മയും മേൽനോട്ടം വഹിച്ചിരുന്നു ഈ കാലത്ത് ആദ്യ ബാച്ചിൽ നടത്തപെട്ട ESLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് മികച്ച വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞു അത് തുടർന്നുള്ള വർഷങ്ങളിൽ തുടരുകയും ചെയ്തു. അന്നത്തെ പ്രധാനധ്യാപകൻ അത്താൻ മാസ്റ്റർ എന്നറിയപ്പെട്ടിരുന്ന ശ്രീ കെ എസ് നാരായണയ്യർ ആയിരുന്നു

1954-ൽ ഈ വിദ്യാലയത്തിൻ്റെ പേർ ഹയർ എലിമെൻ്ററി സ്കൂൾ എന്നത് മാറ്റി സ്ഥാപകൻ്റെ സ്മരണക്കായി അച്ചുതമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. ഈ കാലത്ത് കേവലം അഞ്ച് ക്ലാസുകൾ മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം രണ്ടു സിവിഷനുകൾ വീതമുള്ള ഏഴു ക്ലാസുകളിലായി പതിനാലു ഡിവിഷനുകളും ഇരുപതോളം അധ്യാപകരുമായി വളർന്നു ഒറ്റകെട്ടിടത്തിലായി ആരംഭിച്ച വിദ്യാലയത്തിന് മൂന്നു കെട്ടിടങ്ങൾ കൂടി ഉണ്ടായി ഇതിനു പിന്നിൽ അന്നത്തെ പ്രധാനധ്യാപകൻ ആയിരുന്ന അത്താൻ മാസ്റ്ററുടെയും മാനേജറായിരുന്ന ശ്രീമതി ചിന്നണി അമ്മയുടേയും സ്ഥിരോൽസാഹമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ-റിപ്പബ്ളിക് ദിനാഘോഷം_വളരെ വിപുലമായി ഞങ്ങൾ റിപ്പബ്ളിക് ദിനം ആഘോഷിച്ചു.അധ്യാപകരുടേയും,വിദ്യാർത്ഥികളുടേയും പ്രസംഗം,വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനം,ഏറ്റവുമൊടുവിൽ ക്ളബ്ബുകാരുടെ മിഠായി വിതരണവുമുണ്ടായിരുന്നു.അതിനുശേഷം എല്ലാവരും പിരിഞ്ഞു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ_.എം.എം.യു.പി.എസ്._വടവന്നൂർ&oldid=1371994" എന്ന താളിൽനിന്ന് ശേഖരിച്ചത്