നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സോഷ്യൽ സയൻസ് ക്ലബ്ബ്

10:18, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobdaniel (സംവാദം | സംഭാവനകൾ) (ss club)

വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും സാമൂഹികാവബോധവും വളർത്തുവാൻ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ  കാര്യക്ഷമമായി നടന്നുവരുന്നു .വിജ്ഞാന വർദ്ധനവിനോടൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പoനത്തിലൂടെ ആർജ്ജിച്ചെടുത്ത അറിവുകൾ താനുൾക്കൊള്ളുന്ന സമൂഹത്തിന് ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തൻ്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കുക,  ശാസ്ത്രം സമൂഹത്തിന് അറിവു നൽകാനുതകുന്നതാകണം എന്നതിനെക്കുറിച്ച് മനസ്സിലാക്കുക എന്നിവയൊക്കെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യങ്ങളാണ്. കുട്ടികളുടെ സാമൂഹികാവ ബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തിവരുന്നു. മോക്ക്പാർലമെൻ്റ്, സ്കൂൾ പാർലമെൻ്റ്, തെരഞ്ഞെടുപ്പ്,  സർവ്വേകൾ,...ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സാമൂഹ്യ-ശാസ്ത്ര ദിനാചരണങ്ങൾ, ക്വിസ്മത്സരം, ചുവർ പത്രിക തയ്യാറാക്കൽ, റാലി തുടങ്ങിയ പരിപാടികൾ  അവതരിപ്പിക്കുന്നു . കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത് കൂടാതെ വാരാന്ത്യ ക്വിസ്സുകളും പത്രവാർത്താധിഷ്ഠിതമായ പരിപാടികളും മത്സരങ്ങളും നടത്തിവരുന്നു.