എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/മണ്ണിലേക്ക് മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
06:51, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/മണ്ണിലേക്ക് മടക്കയാത്ര എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/മണ്ണിലേക്ക് മടക്കയാത്ര എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണിലേക്ക് മടക്കയാത്ര

 
  
"ഒടുവിൽ ഈ പ്രകൃതിക്കും മരണവിളി കേൾക്കാം " തലയുയർത്തിനിൽക്കുന്ന ഓരോന്നിനും മണ്ണിലേക്ക് അടുക്കാൻ ഉള്ള നിമിഷങ്ങൾഅടുത്തു.
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്ഇന്നുംഅന്ത്യമില്ല.
            ഒരിക്കൽ ഒരു തലയില്ലാത്ത മരപ്പൊത്തിൽ തത്തമ്മയുംതന്റെ ജീവനു തുല്യമായ മൂന്നു മക്കളും താമസിച്ചിരുന്നു.പതിവുപോലെ ഒരു ദിവസം
തത്തമ്മ തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം തേടി പോയി. പതിവുതെറ്റി കുഞ്ഞുങ്ങൾ പരിഭ്രമിച്ചു. കുഞ്ഞുങ്ങൾ ദാരുണത്തോടെ വിതുമ്പി.യാമങ്ങൾ കടന്നു പോയി.
      ഹാ ! ഇനി ഞാൻ എന്തു ചെയ്യും പാവം എന്റെ കുഞ്ഞുങ്ങൾ കരയുന്നുണ്ടാവും.എത്ര ഗ്രാമങ്ങൾ പട്ടണങ്ങൾ ഞാൻ ചുറ്റി വന്നു. എന്നിട്ടും ഒരു വയലിടം പോലും സ്വർണത്തിൻ തിളക്കം ഞാൻ കണ്ടില്ലെല്ലോ? കഷ്ടം! പ്രവാഹ സന്നിദ്ധിയിൽ വിതുമ്പി നിൽക്കുന്നകാർമേഘ
ങ്ങൾ എത്രയും പെട്ടെന്നു തന്നെ ഈ യാത്ര തിരിക്കണം. ഹൊ, ഭാഗ്യം എന്താണാ തിളങ്ങുന്നത്? സ്വർണ്ണക്കതിരുകൾ നൃത്തം ചെയ്യുന്നു ". തത്തമ്മ പറന്ന് പോയി തനിക്കാവശ്യമുള്ളത് എല്ലാം എടുത്ത് യാത്ര മടങ്ങി. ഇരുണ്ട കാർമേഘങ്ങൾ മാഞ്ഞു.വീടെത്തി പക്ഷെ എന്റെ കുഞ്ഞുങ്ങൾ എവിടെ? വീടോ? അതാ ഇത് എന്റെ കുഞ്ഞുങ്ങളുടെ നിലവിളിയാണല്ലൊ? " എന്റെ പൊന്നുമക്കളെ നിങ്ങൾക്കെന്തു സംഭവിച്ചു.... "
പെട്ടെന്നാണ് ഒരു കുഞ്ഞിന്റെ ഹൃദയമിടിപ്പ് അമ്മ ശ്രവിച്ചത്. മറ്റ് കുഞ്ഞുങ്ങൾ മണ്ണിലേക്ക് മടങ്ങി. അമ്മ മൂന്നു പേരെയും വാരിയെടുത്തു ചുമ്പനം നൽകി.
രണ്ടു പേരെ മണ്ണിലേക്ക് വിടപറഞ്ഞു. തന്റെ ഒരു കുഞ്ഞിനെയെടുത്ത് കൊണ്ടു പോയി മരുന്നെല്ലാം വച്ചുകെട്ടി... മുറിവെല്ലാം ഉണങ്ങി.
          കുഞ്ഞ് അമ്മയോട് പറഞ്ഞു "അമ്മ പോയതിനു ശേഷം ഞങ്ങൾ ആകെ പരിഭ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് മനുഷ്യർ വന്ന് തന്റെ വാസസ്ഥലമായ മരം വെട്ടിമാറ്റി. ഞങ്ങൾ താഴേക്ക് വീണു പക്ഷെ ഞാൻഎങ്ങനെയോ രക്ഷപ്പെട്ടു.പക്ഷെ... അമ്മേ അപ്പുറത്തെ കുന്നും, കാവും, മരങ്ങളും എല്ലാം അവർ വെട്ടി നികത്തി. അമ്മ വിതുമ്പിപറഞ്ഞു"ഞാൻ ഒരുപാട് നാടുകൾതാണ്ടി പക്ഷെ അവസാനംമടങ്ങുമ്പോഴാണ് കുറച്ചെങ്കിലും കിട്ടിയത്. എല്ലാ
കൃഷിയിടത്തും, പാടത്തും,കെട്ടിടങ്ങളും വീടുകളും മാത്രം ആർക്കും ഇന്ന് കൃഷിയില്ല. പ്രകൃതിയോട് ഒരു സ്നേഹവും ആരാധനയുമില്ല വെറും ചൂഷണങ്ങളും ഉപദ്രവങ്ങളും. കുന്നുകൾ, വയലുകൾ, മറ്റ് എല്ലാ കൃഷിയിടങ്ങളുംഇടിച്ചു നികത്തി. ഇനി ഈപ്രകൃതിയെ ഒരു ഓർമ്മയാക്കി മാറ്റുകയാണ്.
അവർ ചിന്തിക്കുന്നില്ല തിരിച്ചുള്ള പ്രകൃതിയുടെ വരവും,പ്രകൃതിയെ അവർ നശിപ്പിക്കുമ്പോൾ ഓരോ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിക്കുന്നുണ്ട്
എന്നതും. ഇനിയും ഒരുപാട് തലമുറകൾക്ക്ഇവിടെ വസിക്കേണ്ടതാണെന്നും.പക്ഷെ ഒരിക്കൽഅവരും പഠിക്കും ഒരു വലിയ പാഠം". " പ്രകൃതി മണ്ണിലേക്കിതാ മടക്കയാത്ര കുറിച്ചിരിക്കുന്നു".

അസ്‌ന.സി
എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ