200 മീറ്റർ ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും ഡ്രസിങ് റൂമും

5 ഏക്കർ സ്ഥലം ഏറ്റവും കൂടുതൽ കോമ്പിനേഷനേടുകൂടിയ (7 കോമ്പിനേഷനുകൾ) ഹയർ സെക്കണ്ടറി വിഭാഗം

കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.

അധുനിക വിഷയാധിഷ്ഠിത ശാസ്ത ലാബുകൾ (എച്ച് . എസ് എച്ച് എസ് എസ് )

ആധുനിക ശുചിമുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ

ഹെെടെക്ക് ക്ലാസ് മുറികൾ ആധുനിക സംവിധാനങ്ങളുള്ള ക്ലാസ് മുറികൾ കൗൺസിലിംങ് സേവനം

സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ആവശ്യമായ വിദ്യാർത്ഥികൾക്ക് കൗൺസിലിങ്

റിസോഴ്സ് ടീച്ചറുടെ സേവനം

ഭിന്നശേഷി സൗഹൃദ വിദ്യാലയം

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ് , എസ് പി സി , ലിറ്റിൽ കെെറ്റ്സ്, ജെ ആർസി, സ്കൗട്ട് & ഗൈഡ്സ് , വിദ്യാരംഗം ക്ലബ് , എൻ എസ് എസ് സഹൃദയ ക്ലബ് തുടങ്ങയിവ

കമ്പ്യൂട്ടർ ലാബുകൾ

ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ആധുനിക ലാബുകൾ

15 ഡെസ്ക്ടോപ്പുകളും 35 ലാപ്ടോപ്പുകളും ഉണ്ട്.

ഹെെട്ടെക് സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികൾ (പ്രോജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയവ)

സ്കൂർൃൾ ലെെബ്രറി എല്ലാ ദിവസവും പുസ്തക വിതരണം. പൊതുജനങ്ങൾക്കും ലക്ഷിതാക്കൾക്കും പുസ്തക വിതരണത്തിൽ പങ്കാളിത്തം.

പുസ്തക ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ തുടങ്ങിയവ

സുഭിക്ഷം ഉച്ചഭക്ഷണ പദ്ധതി

വിദ്യാലയത്തിലെ ആവശ്യമായ എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നതിനുള്ള പദ്ധതി.

പട്ടിക വർഗ വിദ്യാ‍ർത്ഥികൾക്കായി ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രഭാത ഭക്ഷണം

പട്ടിക വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി പട്ടിക വർഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹകരണത്തോടെ റെസിഡെൻഷ്യൽ ക്യാമ്പുകൾ.

പട്ടിക വർഗ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പുവരുത്തുന്നതിനായി ഗോത്ര സാരഥി സൗകര്യം

മോട്ടിവേഷൻ ക്ലാസുകൾ

സംസ്ഥാനത്ത് ലഭ്യമായ മികച്ച റിസോർസ് അധ്യാപകരെ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

== അടൽ ടിങ്കറിംഗ് ലാബ് ==

കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണ് അടൽ ടിങ്കറിംഗ് ലാബ്. കേന്ദ ഗവൺമെന്റിന്റെ അടൽ ഇന്നവേഷൻ പദ്ധതിയുടെ ഭാഗമായാണ് അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിക്കപ്പെട്ടത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പ്രതിഭകളെ വളരെ നേരത്തേ കണ്ടെത്തി

കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.

പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന പരീക്ഷണങ്ങൾ നടത്താൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളെയാണ് അടൽ ടിങ്കറിംഗ് ലാബ് ലക്ഷ്യമിടുന്നത്. ക്ലാസ്റൂം പഠനത്തിനുമപ്പുറം കുട്ടികളുടെ അധിക പഠനത്തെ പരിപോഷിപ്പിച്ച് കുട്ടിശാസ്ത്രജ്ഞരെ വളർത്തിയെടുക്കുക എന്നതാണ്

atl1 പദ്ധതിയുടെ ലക്ഷ്യം. റോബോട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, വാന നിരീക്ഷണം ത്രീ ഡി പ്രിന്റിംഗ് ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സർക്യൂട്ട് ഡിസെെനുകൾ ഇവയെല്ലാം അടൽ ടിങ്കറിംഗ് ലാബിന്റെ പഠന മേഖലകളാണ്.

ശ്രീ പ്രസാദ് വി.കെ യാണ് അടൽ ടിങ്കറിംഗ് ലാബ് കോഡിനേറ്റർ

അഫ്ലഹ് അഹമ്മദ്, ഫാത്തിമ നാജിയ, ഫിദ റഹ്മത്ത് ഇവർ അടൽ ടിങ്കറിംഗ് ലാബിനെ നയിക്കുന്ന വിദ്യാർത്ഥി പ്രതിനിധികളാണ്

അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു

അടൽ ടിങ്കറിംഗ് ലാബിൻ്റെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു.

അടൽ ടിങ്കറിങ് ലാബിൻ്റെ ഈ വർഷത്തെ (2021-22) പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു.ATL ഇൻ ചാർജ് പ്രസാദ് വി.കെ സ്വാഗതമാശംസിച്ചു.ATL ട്രെയിനർ സ്റ്റൈലി ക്ലാസെടുത്തു. ഓറിയൻ്റേഷൻ ക്ലാസ്സിനു ശേഷം താത്പര്യമുള്ളവരും നൈപുണിയുള്ളവരുമായ കുട്ടികളുടെ തെരഞ്ഞെടുപ്പ് നടന്നു.

=== സ്കൂൾ ബസ് ===

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2016 മുതൽ സ്കൂൾ ബസ് സെെകര്യമുണ്ട്. 2016 ഓഗസ്റ്റ് ആറിനാണ് സ്കൂൾ ബസ് പ്രവർത്തനം ആരംഭിച്ചത്. രാജ്യസഭാ എം.പി ആയിരുന്ന ശ്രീ കെ.കെ രാഗേഷ് ആണ് എം. പി മാരുടെ പ്രാദേശിക വികസന ഫണ്ട് ഉൾപ്പെടുത്തി സ്കൂളിന് ബസ് അനുവദിച്ചത്. സ്കൂൾ ബസിന്റെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി എം. എൽ എ ശ്രീ ഒ ആർ കേളു നിർവഹിച്ചു.

നിലവിൽ നിരവിൽപ്പുഴയിൽ നിന്നുമാണ് സ്കൂൾ ബസ് പ്രവർത്തനം ആരംഭിക്കുന്നത്. ഹെെസ്കുൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ യാത്രക്കായി സ്കൂൾ ബസ് സൗകര്യത്തെ ആശ്രയിക്കുന്നു.

ശാസ്ത്ര പോഷിണി ലാബുകൾ

 
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
 

3 കോടി രൂപ ചെലവിൽ ആധുനിക ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയം


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 3 കോടി രൂപ ചെലവിൽ ആധുനിക ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയം പൂർത്തിയായി വരുന്നു. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്റ്റേജ് കം പവലിയൻ (40 ലക്ഷം) ജില്ലാ പഞ്ചായത്ത് നവീകരണ ഫണ്ട് ഉപയോഗിച്ച് ഓഡിറ്റോറിയം നവീകരണം. എല്ലാ ക്ലാസ് മുറികളിലേക്കും കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ് ഇതിനുള്ള തുക അനുവദിച്ചത്.