എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2012 ൽ ആണ് സ്കൂളിൽ എസ്.പി.സി പദ്ധതി തുടങ്ങുന്നത്.വി.സി.സന്തോഷ്കുമാർ ആയിരുന്നു കമ്മ്യൂണിറ്റി പോലീസ് ഓഫീസർ.അമ്പിളിഓമനക്കുട്ടൻ അഡീഷണൽകമ്മ്യൂണിറ്റി പോലീസ് ഓഫീസറും. എന്നാൽ ചില അസൗകര്യങ്ങൾ ഉണ്ടായതുകൊണ്ട് ശ്രീ ശ്രീമതി അമ്പിളി ഓമനക്കുട്ടൻ മാറി പകരം ബിജി ജോസഫ് അഡീഷണൽ കമ്മ്യൂണിറ്റി പൊലീസ്ശ്രീ ഓഫീസർ ആയി. വി.സി. സന്തോഷ് കുമാർ 2019വരെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി തുടർന്നു. ശേഷം അഖിൽ.കെ.എ. യെ ചുമതല ഏൽപ്പിച്ചു കൊണ്ട് പിന്മാറി.എട്ടാം ക്ലാസ്സിലെ  22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ്  spc  യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ്  എസ് പി സി യിൽ ഉള്ളത്.ഗവൺമെൻറ് ഫണ്ടിന്റെ സഹായത്തോടെ കാക്കി ,പി ടി യൂണിഫോം ,റിഫ്രഷ്മെന്റ്  കുട്ടികൾക്ക് സൗജന്യമായി നൽകുന്നു.രണ് ബാച്ചുകളിലായി 88 കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.നിരവധി പ്രവർത്തനങ്ങൾ എസ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.