ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendranchirammal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്.

1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു.

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുണ്ടായിരുന്നു.ഒന്ന് മേലേകുറത്തിപറമ്പിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ 2 സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ടു.

മേലേകുറത്തിപറമ്പിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവർ ഈ സ്ഥലം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലേക്ക് സൗജന്യമായി നൽകി.ഇവിടെയാണു തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടത്.

1950 കാലഘട്ടത്തിൽ തിരുവാലിയിലെ വിദ്യാഭ്യാസ പ്രേമികളായ ഏതാനും പേർ ഈ വിദ്യാലയം ഒരു ഹയർ എലിമെന്ഡറീ സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു.1951-ൽ തന്നെ അന്നത്തെ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡ് പ്രസിഡന്റ് റാവു സാഹിബ് ശ്രീ.കെ.എ.മുകുന്ദൻ ഇവിടെ 6,7,8 ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകി.അങ്ങനെ 1951-അധ്യയന വർഷത്തിൽ ഈ സ്കൂൾ ഹയർഎലിമെന്ഡറീ സ്കൂളായി(U.P)അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ൽ ആണ്.

1998 -ൽ ആണ് ഇവിടെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്.

മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

‍സ്കൂൾ ക്യാമ്പസ്സിൽ തന്നെ ലോവർ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.