എ.എൽ.പി.എസ്. തോക്കാംപാറ/തിളങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ ശരാശരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ ശരാശരി നിലവാരത്തിലെത്തിക്കാനും എല്ലാ കുട്ടികൾക്കും പഠനനേട്ടങ്ങൾ ഉറപ്പു വരുത്താനും പഠന പ്രക്രിയയിൽ രക്ഷിതാവിന്റെ പങ്ക് ഉറപ്പിക്കാനുമായി ഈ വിദ്യാലയത്തിൽ നടത്തിവരുന്ന ഒരു തനത് പ്രവർത്തനമാണ് "തിളങ്ങാം" എന്നത്

ഇതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ


1 പ്രീ ടെസ്റ്റുകൾ നടത്തുന്നു

2 പഠനപിന്നാക്കാവസ്ഥ നേരിട്ടുന്ന കുട്ടികളെ കുറിച്ച് പഠനം നടത്തുന്നു (കുട്ടിയുടെ സാമൂഹ്യ കുടുംബ പശ്ചാത്തലം, വിഷയ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന മേഖലകൾ)

3 പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കുന്നു

4 ഇത്തരം കുട്ടികളുടെ രക്ഷിതാക്കളെയും അവരുടെ വീടുകളിലെ ആദ്യസ്തവിദ്യരായ മുതിർന്നവരേയും പങ്കെടുപ്പിച്ച് കൊണ്ട് മൊഡ്യൂൾ വിനിമയ ശിൽപശാല നടത്തുന്നു

5 പഠന സാമാഗികൾ തയ്യാറാക്കുന്നു

6 പ്രത്യേക ക്ലാസ്  എസ് എസ് ജി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു

7 പ്രത്യേകവർക്ക് ഷറ്റുകൾ തയ്യാറാകുന്നു

8 എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തുന്നു

9 അതിഥി ക്ലാസുകൾ സംഘടിപ്പിക്കുന്നു

10 സംഘാധ്യാപനം നടത്തുന്നു

11 കുട്ടികളുടെ മികവുകൾ, ഫോട്ടോകൾ എന്നിവ സ്കൂൾ ബ്ലോഗ് ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നു