ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ

കേരള സർക്കാരിന്റെ ഹയർസെക്കന്ററി തല സപ്തദിന എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്യത്തിൽ സ്കൂൾ കാമ്പസിൽ വിപുലമായ ഔഷധസസ്യ ഉദ്യാനമൊരുക്കി

 

35 ഓളം ഔഷധസസ്യങ്ങളാണ് കാമ്പസിൽ വളണ്ടിയർമാർ നട്ടിരിക്കുന്നത്. കരിനൊച്ചി, കല്ലുരുക്കി , ആടലോടകം, കറിവേപ്പില, ശതാവരി, മന്ദാരം, മുഞ്ഞ, വാതംകൊല്ലി, ചെറൂള, രാമച്ചം, ചെറുനാരകം, ആര്യവേപ്പ്, പൂവരശ്, വയമ്പ്, സർവ്വസുഗന്ധി, വാളൻപുളി, കണിക്കൊന്ന, നെല്ലി, കിരിയാത്ത, മുറികൂട്ടി , നീർമരുത്, പേരക്ക, മണിത്തക്കാളി, പനിക്കൂർക്ക, തുളസി, ആനക്കുറുന്തോട്ടി, ഞാവൽ, ആനച്ചുവടി, അണലിവേഗം,  സാമ്പാർ ചീര, ഉപ്പേരി ചീര, സീതപ്പഴം, തഴുതാമ

തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടിരിക്കുന്നത്. പരിപാടി സർവസുഗന്ധി ചെടി നട്ട് വനം വകുപ്പ് പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.അബ്ദുൾ നാസിർ അധ്യക്ഷനായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ.അബ്ദുസലാം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി,കെ.കെ.