എൽ.എം.യു.പി.എസ് പെരുമ്പിലാവ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24357 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതിക സൗകര്യങ്ങൾ അഞ്ചു ബ്ലോക്കുകളിലായാണ് ഞങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഓരോ കെട്ടിടത്തിനും ആവശ്യത്തിനുതകുന്ന വലിപ്പവും വായു സഞ്ചാരവും ഉണ്ട് .ഫ്ലോറുകൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു .ഓരോക്ലാസ്സിലും ഫാൻ ലൈറ്റ് സൗണ്ട് ബോക്സ് എന്നിവയും ഉണ്ട് .ഒരുബ്ലോക്കിനും വിശാലമായ വരാന്തകളും ഉണ്ട്. ഓഫീസ്‌ റൂം വളരെ വിശാലമായ ഓഫീസ്‌റൂമിൽ രേഖകൾ സൂക്ഷിക്കുവാനായി അലമാരകൾ വേണ്ടത്ര ഉണ്ട് .ഒരുകൊച്ചു മീറ്റിംഗ് നടത്തുവാനും സൗകര്യപ്രദമാണ് വൈഫൈ സൗകര്യമുള്ള ഞങ്ങളുടെ ഓഫീസ് . ചുറ്റുമതിൽ ചിത്രപണികളോട് കൂടിയ വളരെ ഉയരത്തിലിലുള്ള ചുറ്റുമതിൽ വിദ്യാലയത്തിലെ മൂന്നു വശങ്ങളിൽ ഉണ്ട് .ഒരു വശo ഉറപ്പുള്ള കമ്പി വേലികളാണ് .ഏതു വിദ്യാലയത്തിന് വേണ്ടത്ര സംരക്ഷണം നല്കുന്നു . കളിസ്ഥലം വളരെ വിശാലമായ കളിസ്ഥലം ഞങ്ങളുടെ വിദ്യാലയത്തിൻറെ ഒരു പ്രത്യേകതയാണ് .തണൽ വൃക്ഷങ്ങൾ കൊണ്ട് സംമ്പുഷ്ടമായ വിദ്യാലയ അങ്കണം വിശ്രമവേളകളിൽ കുട്ടികൾക്ക് ആസ്വാദ്യകരമാകുന്നു ബദാം ,കണിക്കൊന്ന ,മാവ് ,നെല്ലി,.ഉങ്ങു , തുടങ്ങിയ വൻവൃക്ഷങ്ങൾ കൊണ്ട് പന്തലിട്ട അന്തരീക്ഷം എല്ലാവരെയും ആകർഷിക്കുന്നതാണ് .ഓരോ മരത്തിനും പ്രതേക തറ കെട്ടി യിരിക്കുന്നു. ഇത്‌ കുട്ടികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനം

വിദ്യാഭ്യാസഗുണനിലവാരം മികച്ചതാക്കാൻ കണ്ടും കെട്ടും സ്പർശിച്ചുംനേടുന്ന അറിവ്സ്ഥായിയായി നില്ക്കാൻ പ്രയോജനകരമാകുന്ന ഒരു ജൈവവൈവിധ്യഉദ്യാനം ഞങ്ങളുടെ വിദ്യാലയത്തിലുണ്ട് .ചെറുതും വലുതുമായ പല വര്ണങ്ങളോടുകൂടിയ പൂച്ചെടികൾ ഉദ്യാനത്തെ മനോഹരമാക്കുന്നു.ഉദ്യാനത്തിന് ചുറ്റും വേലിയും മതിലും ഉണ്ട്.കൂടാതെ ഉദ്യാനത്തിൽ മനോഹരമായ ഊഞ്ഞാലും

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ഥാപിച്ചിട്ടുണ്ട്.

പോളി house ഗ്രീൻ house ഇഫക്ട് പ്രയോജനപ്പെടുത്തി പച്ചക്കറി കൃഷിരീതി ഞങ്ങളുടെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .അതിൽ നന തരം പച്ചക്കറികളും പഴ വർഗ്ഗങ്ങളും വളർത്തുന്നുണ്ട്.ഇതിലൂടെ നൂതന കൃഷിരീതി സാങ്കേതിക വിദ്യകളുടെ സാധ്യതകൾ കുട്ടികൾക്ക് കണ്ടു മനസിലാക്കാൻ അവസരം ഒരുക്കുന്നു . ഔഷധ വനം ഞങ്ങളുടെ ഔഷധ വനത്തിൽ ദന്തപാല ,പതിമുഖം ,രക്ത ചന്ദനം,താന്നി ,നെല്ലി ,കൂവളം തുടങ്ങി ഔഷധങ്ങൾ ഉണ്ട്.അതിനിടയിലായി ജൈവ വൈവിധ്യ മോഡലിൽ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ കുട്ടികളെ തോട്ടത്തിലേക്കാകർഷിക്കുന്നു.ചുറ്റും കമ്പിവേലിയും ഗേറ്റും വെച്ച് സംരക്ഷിച്ചു പോരുന്നു . കൗതുക പാർക്ക് കൗതുക പാർക്കിന്റെ പേര് അന്വർഥമാക്കുന്ന രീതിയിൽ കൗതുകമുണർത്തുന്ന വിവിധ രൂപങ്ങൾ (കൊക്ക് ,താറാവ് .......),ചിത്രങ്ങൾ എന്നിവ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. താമരക്കുളവും അതിൽ വളർന്നു നിൽക്കുന്ന ജലസസ്യങ്ങളും ഗപ്പി മത്സ്യങ്ങളും കൊറ്റിയുടെ രൂപങ്ങളും വളരെ കൗതുകമുണർത്തുന്നതാണ്. ലൈബ്രറി ഞങ്ങളുടെ സ്കൂൾ ലൈബ്രറിയിൽ 2500 ഓളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള കഥ,കവിത ,നോവൽ, കടങ്കഥ ,ശാസ്ത്രകൗതുകങ്ങൾ തുടങ്ങി ഒട്ടനവധി പുസ്തകങ്ങൾ ഉണ്ട്. ശാസ്ത്രലാബ് കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തിയെടുക്കാനും പരീക്ഷണങ്ങൾ ചെയ്യാനും ലാബ് ഉപകരിക്കുന്നു. പാചകപ്പുര ആവശ്യത്തിന് വലിപ്പമുള്ള കഞ്ഞിപ്പുര ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട്.വൃത്തിയുടെ കാര്യത്തിലും വേണ്ടത്ര ശ്രദ്ധ പുലർത്തുന്നുണ്ട് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയു മറ്റും നെറ്റ് അടിച്ചു ക്ഷുദ്രകീടങ്ങൾ കടക്കാത്ത വിധം ഭദ്രമാക്കിയിട്ടുണ്ട്..നല്ല അടച്ചുറപ്പുള്ള കഞ്ഞിപ്പുര എല്ലാ വിധ സൗകര്യങ്ങളോടും കൂടിയതാണ്. കിണർ ഏതു കാലത്തും സമൃദ്ധിയായി വെള്ളം ലഭിക്കുന്ന ഒരു കിണർ സ്കൂളിലുണ്ട്. കിണർ ഗ്രിൽ കൊണ്ട് മൂടി സംരക്ഷിക്കുന്നു .പൈപ്പ് സൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു എല്ലാ സൗകര്യങ്ങളോടും കൂടിയ യൂറിനൽസ് ,ശുചിമുറികൾ എന്നിവയുണ്ട്.ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് സൗകര്യം ഉണ്ട് .