എൽ.എം.യു.പി.എസ് പെരുമ്പിലാവ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പെരുമ്പിലാവ് എന്ന കൊച്ചു ഗ്രാമത്തിലാണ് എൽ.എം.യു.പി.സ്കൂൾ സ്ഥിതി ചെയുന്നത്.ലേബർ മലയാളം അപ്പർ പ്രൈമറി സ്കൂൾ എന്നാണ് വിദ്യാലയത്തിന്റെ പൂർണ നാമം .പരേതനായ ശ്രീ കൊടവമ്പറമ്പിൽ മാധവൻ അവർകൾ അന്ന് 1930 ൽ ഈ വിദ്ധ്യാലയത്തിനു തുടക്കം കുറിച്ചത്. .പെരുമ്പിലാവ് അന്ന് വേറെ സ്കൂളുണ്ടായിരുന്നില്ല .ബഹുഭൂരിപക്ഷം വരുന്ന കർഷക തൊഴിലാളികളുടെ മക്കൾക്കു വിദാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിനു ലേബർ മലയാളം സ്കൂൾ എന്ന പേര് എറ്റവും ഉചിതം തന്നെയാണ്.ശ്രീ നാരായണ ഗുരുദേവ ശിഷ്യനായ ശ്രീ രാമാനുജ സ്വാമിയായിരുന്നു വിദ്യാലയം തുടങ്ങുന്നതിനു ശ്രീ മാധവനുമായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്.ആദ്യമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് ഇപ്പോഴത്തെ വായനശാലയുടെ കിഴക്കു വശത്തുള്ള മൈതാനത്തിൽ നിർമിച്ച ഓലമേഞ്ഞ ഷെഡിൽ ആയിരുന്നു.ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളാണുണ്ടായിരുന്നത് .പിന്നീട് ഇപ്പോഴത്തെ സ്ഥലം വാങ്ങിച്ചു U ഷേപ്പ് കെട്ടിടം പണിതു അതിലേക്കു മാറുകയും ചെയ്തു.എൽ.പി.സ്കൂളായിരുന്ന ഈ സ്ഥാപനം 1955 ൽ UP സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.ഇത് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഒന്നും ഇല്ലാതിരുന്ന അക്കാലത്തു വളരെ ദൂരെ നിന്നും പരീക്ഷയെഴുതാൻ ഇവിടേയ്ക്ക് കുട്ടികൾ വരുമായിരുന്നു .ശ്രീ വെങ്കിടേശൻ എന്ന അദ്ധ്യാപകൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ .ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ നിരവധി പേര് ഇന്ന് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.ഈ നാട്ടിലെ ഭൂരിഭാഗം കുട്ടികളും ആദ്യ കാലങ്ങളിൽ പഠനം പൂർത്തിയാക്കിയത് ഈ വിദ്യാലയത്തിലായിരുന്നു.യശസ്സിന്റെ പടവുകളിലേക്കു കുതിച്ചുയരുന്ന ഈ സ്ഥാപനത്തിന്റെ ഉയർച്ചയുടെ ഭാഗമാകാൻ ഈ നാട്ടുകാർ MPTA ,PTA അദ്ധ്യാപകർ ,പൂർവ വിദ്യാർഥികൾ,ഒ .എസ് .എ. എന്നിവരുടെ പങ്ക് പ്രശംസനീയമാണ് .