ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ

15:04, 27 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ
വിലാസം
കുളത്തുമ്മല്‍

തിരൂവനന്തപുരം ജില്ല
സ്ഥാപിതം0 - 0 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-11-201644019






ചരിത്രം

            തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ കാട്ടാക്കട പഞ്ചായത്തില്‍ കുളത്തുമ്മല്‍ വില്ലേജില്‍ ജംഗ്ഷനില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ അകലെ കാട്ടാക്കട-മലയിന്‍കീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മല്‍.  150 വര്‍ഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിന്‍െറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ.
             കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജന‍ങ്ങളില്‍ സാമ്പത്തിക ഔന്ന്യത്യം  പുലര്‍ത്തിയിരുന്ന ചില നായര്‍ തറവാടുകള്‍ ഉണ്ടായിരുന്നു.  ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുറ്റിക്കാട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവന്‍മാര്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.       
            സാല്‍വേഷന്‍ ആര്‍മി വക ക്രിസ്ത്യന്‍ ദേവാലയത്തിനോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്‍കുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു.  പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജന്‍ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതന്‍ കൃഷ്ണന്‍നായര്‍  പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്  ഈ  പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്.  പള്ളി പുതുക്കി പ്പണിഞ്ഞപ്പോള്‍  ഈ സ്കൂള്‍ ഇവിടെ നിന്നും  കാരണവന്‍മാരുടെ  സ്കൂള്‍  സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു.
            മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ  ഈ  പ്രദേശത്തു വന്നെത്തി പഠിക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു.  തത്ഫലമായി  ഈ  സ്കൂള്‍ കാട്ടാക്കട ജംഗ്ഷനില്‍ ശ്രീ ധര്‍മ്മ ശാസ്താ കോവിലിനടുത്തുള്ള പതിനാലു സെന്റ് ഭൂമിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.  ഇവിടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ കളിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത് ശാസ്താംകോവില്‍ ഗ്രൗണ്ടും ശ്രീ  ഭദ്രകാളി ക്ഷേത്രത്തിലെ ഗ്രൗണ്ടുമായിരുന്നു. കുടിവെള്ളത്തിനായി ശാസ്താംകോവിലെ പാളക്കിണറാണ് ഉപയോഗിച്ചിരുന്നത്.  സ്കൂളിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.  ഈ  സാഹചര്യത്തില്‍ 1970-ല്‍ 5,6,7 ക്ലാസുകളിലെ കുട്ടികളും 18 അധ്യാപകരും ഉള്‍പ്പെട്ട യു.പി സെക്ഷന്‍ പണ്ട് കുടിപ്പള്ളിക്കൂടം സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് സ്ഥാപിക്കപ്പെട്ടു.   ഈ യു.പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി  വാസന്തിദേവി ആയിരുന്നു.
             1980-ല്‍ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ എത്തിക്കുവാന്‍ സാധിക്കാത്ത അവ,സ്ഥ വന്നു.  ദരിദ്രരായ കുട്ടികള്‍ക്ക് പഠിക്കുവാന്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍ ഈ പ്രദേശത്ത് കുറവായിരുന്നു.  അതിനു പരിഹാരമായി ശ്രീ . കെ പ‍ങ്കജാക്ഷന്‍  എം.എല്‍.എ യുടെ ശ്രമഫലമായി ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത്  ഹൈസ്കൂളാക്കി.  ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി  മേഴ്സിഡസ് റ്റീച്ചറായിരുന്നു.  ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ. സുമന്ത്രന്‍ നായര്‍ സാര്‍ ആയിരുന്നു.
             കോളേജുകളില്‍ നിന്നം പ്രീഡിഗ്രി അടര്‍ത്തി മാറ്റിയപ്പോള്‍ 2000-ല്‍ ഈ സ്കൂളിനേയും ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി.  ഇതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ശ്രീ. പി.രവീന്ദ്രന്‍ നായര്‍ ആയിരുന്നു.  ഈ ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം നിര്‍വിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി  2000 ആഗസ്റ്റില്‍ ഇടതുമുന്നണി  കണ്‍വീനര്‍ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി  സെക്രട്ടറി ശ്രീ. ഈ. ത‍ങ്കരാജിന്റെ നേതൃത്വപരമായ പ‍ങ്കും വിലപ്പെട്ടതാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ==

സ്കൗട്ട് & ഗൈഡ്സ്

       കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ബിജുകുമാര്‍.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ പ്രവീണയും നേതൃത്വം നല്‍കുന്നു.  ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്.  ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE  ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.   സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.

റെഡ്ക്രോസ്

      സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പ്രമീള റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍  വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.  

ഗാന്ധിദര്‍ശന്‍

      ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീമതി റീന റ്റീച്ചറാണ്.  ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി.  ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

 
H M - Mini K S

വഴികാട്ടി

<googlemap version="0.9" lat="8.557596" lon="77.106857" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 8.525003, 77.095871, ghss kulathummel </googlemap>