അസീസി ഇ എച്ച് എസ് തലക്കോട്ടുകര/ചരിത്രം

09:32, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24084hm (സംവാദം | സംഭാവനകൾ) (ചെറിയ മാറ്റം വരുത്തി)

നാഴികക്കല്ലുകളിലൂടെയുള്ള  തിരനോട്ടം

വിദ്യാഭ്യാസമുള്ള തലമുറയെ വാർത്തെടുക്കണമെന്നു അദമ്യമായ ആഗ്രഹം ഓരോ മാതാപിതാക്കളുടെ ഉള്ളിലും വളർന്നു വരാൻ തുടങ്ങിയ കാലഘട്ടമായിരുന്നു 1980 കൾ. ദൈവനിയോഗമെന്നും പറയട്ടെ ഈ കാലഘട്ടത്തിൽ ഫ്രാൻസ് ആസ്ഥാനമായിട്ടുള്ള ഫ്രാൻസിസ്കൻ സെർവൻ്റസ്  ഓഫ് മേരി (എഫ് .എസ് .എ൦) എന്ന സന്യാസിനി സമൂഹത്തിൻ്റെ കേരളത്തിലെ ആദ്യ സംരംഭമായി അസ്സീസി തുടർന്ന് 1983 ൽ കോൺവെൻ്റിൻ്റെ കീഴിൽ  സെൻ്റ് സേവിയേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തനാരംഭിച്ചു.പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ശൈലീപ്രയോഗം അന്വർഥമാകുമാറ് തലക്കോട്ടുക്കര പള്ളിയുടെ മതിൽകെട്ടിനുള്ളിൽ തന്നെയാണ് ആദ്യകാലത്ത് ഈ വിദ്യാലയ൦ പ്രവർത്തനമാരംഭിച്ചത്.25 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൻ്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ .സിസ്റ്റർ ലില്ലിയായിരുന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ ഇടവക ജനങ്ങളുടെ മാത്രമല്ല ;തലക്കോട്ടുകരയുടെയും അയൽഗ്രാമങ്ങളുടെയും പൊതുവികാരമായി മാറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.  

*പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റവും വിദ്യാലയത്തിൻ്റെ പുനഃനാമകരണവും സർക്കാർ അംഗീകാരവും

1988 ൽ കോൺവെൻ്റിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ മനോഹരമായ ഒരു കെട്ടിടം പണിയപ്പെടുകയും  വിദ്യാലയത്തിൻ്റെ പ്രവർത്തനങ്ങൾ അവിടേക്കു മാറ്റപ്പെടുകയും ചെയ്തു. 1993 ൽ സമൂഹത്തിലെ നാനാതുറയിലുള്ള ജനങ്ങളുടെ താല്പര്യങ്ങളെ മാനിച്ചു സ്കൂൾ സ്ഥാപകരായ എഫ് എസ് എ൦  സന്യാസിനി സമൂഹത്തിൻ്റെ സ്വർഗീയ മധ്യസ്ഥനായ വി.ഫ്രാൻസീസ് അസ്സീസിയുടെ നാമേധയത്തിൽ അസ്സീസി ഇംഗ്ലീഷ് മീഡിയം എന്ന് പുനഃ:നാമകരണ൦ ചെയ്തു.

മാനേജ്മെൻ്റ് , പി ടി എ ,പൊതുപ്രവർത്തകർ ,ജനപ്രതിനിധികൾ എന്നിവരുടെ ശ്രമഫലമായി 1997 ൽ യു .പി വിഭാഗത്തിനും 2005 ൽ ഹൈസ്കൂൾ വിഭാഗത്തിനും ,201 5 ൽ എൽ .പി വിഭാഗത്തിനും സർക്കാരിൻ്റെ അംഗീകാരം ലഭിച്ചു.2011  ൽ ഈ സ്ഥാപന൦ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു .

പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ അസ്സീസി സ്കൂളിൻ്റെ സ്ഥാനം എന്നും മുൻപിൽ തന്നെയാണ്. സംസ്ഥാനത്ത് ഗ്രേഡിംങ് സമ്പ്രദായം ആരംഭിച്ച 2004 -2005  അധ്യയനവർഷത്തിലാണ് ഈ സ്കൂളിൽ ആദ്യ എസ് .എസ് .എൽ സി ബാച്ച് പരീക്ഷ എഴുതിയത് .റവ .സിസ്റ്റർ മീനയായിരുന്നു അന്നത്തെ പ്രധാനഅദ്ധ്യാപിക. സംസ്ഥാനത്ത്‌ 85 സ്‌കൂളുകളിലും ,തൃശൂർ ജില്ലയിലെ മൂന്നു സ്കൂളുകളിലും ,ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരേ ഒരു സ്കൂളിലും മാത്രം ആണ് 100 % വിജയമുണ്ടായത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആ ഏക സ്കൂൾ അസ്സീസിയാണെന്നത് എന്നെന്നും അഭിമാനിക്കാവുന്ന ചരിത്ര യാഥാർഥ്യം ആണ്. അസ്സീസിയുടെ യശസ്സ് വാനോളമുയർത്തുന്ന അഭിമാനവർഷം! ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട ആ അപൂർവ നേട്ടം ഇന്നുവരെയും തിരുത്തികുറിക്കപ്പെടാതെ തുടർന്ന് പോകുന്നത് സ്കൂളുമായി ബന്ധപെട്ടു നിൽക്കുന്ന ഏവരുടെയും സഹകരണവും ഈശ്വരൻ്റെ കൃപയും മൂലമാണ്.  

*സിൽവർ ജൂബിലിയാഘോഷം

വിദ്യാലയത്തിൻ്റെ  സിൽവർ ജൂബിലിയാഘോഷത്തിൻ്റെ കാലഘട്ടമായിരുന്നു.2007 -2008 അധ്യയനവർഷം. ജൂബിലിയാഘോഷ പരിപാടികളുടെ ഭാഗമായി പൂർവ്വവിദ്യാർത്ഥി സംഗമം നടത്തുകയും അലുമിനിഅസോസിയേഷൻ രൂപീകരിക്കുകയും ചെയ്തു.വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങളും ,സെമിനാറുകളും  സംഘടിപ്പിക്കുകയും ചെയ്തു.ഇതിനോട് അനുബന്ധിച്ചു ജൂബിലി സ്മാരക ഹാൾ നിർമിക്കുകയും ,സോവനീർ പ്രസിദ്ധീകരിക്കുകയും ചെയ്തു. തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധയിനം മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജൂബിലി വാർഷികാഘോഷത്തിൻ്റെ മധുരം കൂട്ടുമാറ്  2007 -2008 അധ്യയനവർഷത്തിലെ ബെസ്ററ്  പി ടി എ അവാർഡ് അസ്സീസി സ്കൂളിന് ലഭിച്ചു.

*പുരോഗതിയുടെ  പാതയിലൂടെ

പുരോഗതിയുടെ  പാതയിലൂടെ

പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ അസ്സീസി സ്കൂപുരോഗതിയുടെ  പാതയിലൂടെഎന്നും മുൻനിരയിൽതന്നെയാണ്. റെവന്യൂ-ജില്ലാ - സംസ്ഥാന -കലാ -കായിക മത്സരങ്ങളിൽ പങ്കെടുത്ത്‌ വിദ്യാർത്ഥികൾ സമ്മാനങ്ങൾ വാരിക്കൂട്ടി .കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്കനുസൃതമായി പുരോഗതിയുടെ പടവുകളിൽ അസ്സീസി സ്കൂളിൻ്റെ സ്ഥാനം മുന്നോട്ടുതന്നെയാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂമുകൾ പഠനപ്രവർത്തനങ്ങളെ   കൂടുതൽ കാര്യക്ഷമമാക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം