വിദ്യാലയ ചരിത്രം
നരിപ്പറമ്പ് ജിയുപി സ്കൂൾ.......
തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ.