ഗവ.എൽ.പി.എസ്.ഇടത്തിട്ട /സയൻസ് ക്ലബ്ബ്.
![](/images/thumb/f/f7/IMG-20200918-WA0064.jpeg/300px-IMG-20200918-WA0064.jpeg)
![](/images/thumb/2/2c/IMG-20210624-WA0096.jpg/300px-IMG-20210624-WA0096.jpg)
![](/images/thumb/2/20/IMG-20210624-WA0097.jpg/300px-IMG-20210624-WA0097.jpg)
![](/images/thumb/3/36/IMG-20210624-WA0098.jpg/300px-IMG-20210624-WA0098.jpg)
എല്ലാ തിങ്കളാഴ്ച്ചയും ഉച്ചക്ക് 1.15 മുതൽ 2 മണി വരെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. ശ്രീവിദ്യ ടീച്ചറാണ് സയൻസ് ക്ലബ്ബിൻെറ ചുമതല വഹിച്ചിരുന്നത്. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്ലൈഡ് ഷോകൾ,സയൻസ് ക്വിസുകൾ, പതിപ്പുകൾ എന്നിവ തയാറാക്കി ഭംഗിയായി ആചരിക്കാറുണ്ട്. മൂന്ന്,നാല് ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ശാസ്ത്രപരീക്ഷണങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ ഔഷധത്തോട്ട നിർമ്മാണം പിറന്നാൾ ചെടികളുടെ പരിപാലനം എന്നിവയും ക്ലബ്ബിൻെറ നേതൃത്വത്തിൽ നടക്കാറുണ്ട്. അങ്ങാടിക്കൽ എസ് എൻ വി എച്ച് എസിലെ സ്പേസ് പവലിയൻ സന്ദർശിക്കൽ,സൗരക്കണ്ണട ഉപയോഗിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കൽ ,ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കൽ എന്നിവ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി 'കളിപ്പങ്ക' ശാസ്ത്രോത്സവം ഗംഭീരമായി സംഘടിപ്പിച്ചു.