സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/വിദ്യാരംഗം‌

11:30, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nibu (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളുടെ സർഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.വിദ്യാലയ പ്രവത്തനാരംഭത്തിൽ തന്നെ പ്രസ്തുത വേദിയുടെ പ്രവർത്തനവും ആരംഭിക്കാറുണ്ട്.ഒരധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഭാരവാഹികളും ആയി ചുമതലയേൽക്കുകയും തുടര്ന്നു ഇവരുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞു അത് കൂടുതൽ വളർത്തിയെടുക്കുന്നതിനാവശ്യമായ പരിശീലനങ്ങൾ നല്കുകുകയും ചെയ്യുന്നു.ഇവയ്‌ക്കെല്ലാം ആവശ്യമായ നിർദേശങ്ങൾ ഉപജില്ലാ,ജില്ലാ,സംസ്ഥന തലങ്ങളിൽ നിന്ന് കൃത്യമായി ലഭിക്കാറുണ്ട്.ഇവയ്ക്കു പുറമെ വിവിധ ദിനങ്ങളുടെ ആചരണം പ്രമുഖ വ്യക്തികളുടെ അനുസ്‌മരണം തുടങ്ങിയ പ്രവർത്തനങ്ങളിലുലൂടെ കുട്ടികളുടെ പഠ്യേതര പ്രവർത്തനങ്ങളേയും കഴിവുകളേയും വളർത്താനും പ്രോത്സാഹിപ്പിക്കുവാനും ഈ വേദി സഹായിക്കുന്നു.