യു പി വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 439 ആൺകുട്ടികളും 110 പെൺകുട്ടികളും ഉൾപ്പടെ 549 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 15 അദ്ധ്യാപകർ യു പി വിഭാഗത്തിൽ ഉണ്ട്. 5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
ശ്രീമതി.അനു ആനന്ദ് ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.
കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
പഠനത്തിൽ പിന്നോക്കം നില്ക്കുന്ന യു പി വിദ്യാർത്ഥികൾക്ക് പരിഹാര ക്ലാസുകൾ , മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്കായി യു എസ് എസ് പരിശീലന ക്ലാസുകൾ വിദ്യാലയ സമയത്തിനു ശേഷം നടത്തുന്നു.
ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .
കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു.