എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2014പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2014

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി കുട്ടികൾക്കായി ഒരു ബോധവതാക്കരണ ക്ലാസ് നടത്തി. ഹെഡ്‌മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സമൂഹം വികസനത്തിലേയ്‌ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി.പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായി കുട്ടികൾ പരിസ്ഥിതി സംരക്ഷണ റാലി നടത്തി.

കാർബൺ ന്യൂട്രൽ സ്കൂൾ - പ്രകൃതിക്ക് കരുതലാകുവാൻ നല്ലപാഠം കുട്ടികൾ

ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കാലാവസ്ഥവ്യതിയാനം മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം. ‘കാർബൺ ന്യുട്രൽ സ്കൂൾ’ എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് നല്ലപാഠം പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ മറ്റ് സ്കൂളുകളിലും സമൂഹത്തിലും എത്തിക്കുന്നതിനായി മനോരമ ന്യൂസ് ചാനൽ സംഘം സ്കൂളിലെത്തുകയുണ്ടായി. ഈ ആശയം ഉൾക്കൊണ്ടുകൊണ്ട് നല്ലപാഠം പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യുകയുണ്ടായി.

==