എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2013പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2013

മെറിറ്റ് അവാർഡ്

പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. അഡീഷണൽ ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് വിശിഷ്ടാതിഥിയായി എത്തി.

സ്‌കൂൾ കലോത്സവം

കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്കൂൾ കലോത്സവം നടത്തി. ഒന്നാമതായി എത്തിയ കുട്ടികളെ സബ്ജില്ലാ മേളകളിൽ പങ്കെടുക്കുന്നതിന് സജ്ജരാക്കുകയും ചെയ്തു.

സഹപാഠിയ്ക്ക് ഒരു സ്‌നേഹവീട്

ഭവനമില്ലാത്ത ഒരു സഹപാഠിയ്ക്ക് ഒരു വീട് വച്ച് നൽകാൻ കുട്ടികൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.

സബ്ജില്ലാ ശാസ്ത്രമേള

ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.