പ്രകൃതിയാണെന്നമ്മ പ്രകൃതിതൻ മക്കൾ നാം പ്രകൃതീശ്വരീ നീ തുണച്ചീടണേ..... നിന്നോടു ഞാൻ ചെയ്ത ക്രൂരതയോർത്ത് ഞാനീ- ക്ഷണം പോലും കരഞ്ഞിടുന്നു..... എന്നുടെ കർമ്മഫലമായി നിന്നുടെ പൊൻ പ്രഭ പോലും അണഞ്ഞു പോയി..... നിന്നുടെ മടിത്തട്ടിനെ- പോലും ഞാനിന്ന് ശോഭയില്ലാതാക്കി മാറ്റിയല്ലോ..... നിന്നുടെ മസ്തകത്തിൽ നിന്നു ഞാനെന്നും ആനന്ദ ഗാനമാലപിച്ചിരുന്നു ആഹ്ളാദ നൃത്തമാടിയിരുന്നു.... അങ്ങനെ ഞാൻ ചെയ്ത തെറ്റുകളോരോന്നും ഇന്നു ഞാനൊർത്ത് കരഞ്ഞിടുന്നു.... ഇന്നു ഞാൻ നിന്നോടു ചെയ്തൊരു പാപത്തെ-യോർത്ത് മൂകമാകുന്നു എൻ മനം വിലപിച്ചുപോയിടുന്ന അന്തരംഗം... തിരിച്ചറിഞ്ഞിന്നു ഞാൻ എന്നുടെ അങ്കണം പോൻ തൂവൽ വിശും പുലരിയെന്ന്...... പ്രകൃതിയാണെന്നമ്മ പ്രകൃതിതൻ മക്കൾ നാം പ്രകൃതീശ്വരീ നീ തുണച്ചീടണേ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത