പ്രകൃതിയാണെന്നമ്മ
പ്രകൃതിതൻ മക്കൾ നാം
പ്രകൃതീശ്വരീ നീ
തുണച്ചീടണേ.....
നിന്നോടു ഞാൻ ചെയ്ത
ക്രൂരതയോർത്ത് ഞാനീ-
ക്ഷണം പോലും
കരഞ്ഞിടുന്നു.....
എന്നുടെ കർമ്മഫലമായി
നിന്നുടെ
പൊൻ പ്രഭ പോലും
അണഞ്ഞു പോയി.....
നിന്നുടെ മടിത്തട്ടിനെ-
പോലും ഞാനിന്ന്
ശോഭയില്ലാതാക്കി
മാറ്റിയല്ലോ.....
നിന്നുടെ മസ്തകത്തിൽ
നിന്നു ഞാനെന്നും
ആനന്ദ ഗാനമാലപിച്ചിരുന്നു
ആഹ്ളാദ നൃത്തമാടിയിരുന്നു....
അങ്ങനെ ഞാൻ ചെയ്ത
തെറ്റുകളോരോന്നും
ഇന്നു ഞാനൊർത്ത്
കരഞ്ഞിടുന്നു....
ഇന്നു ഞാൻ നിന്നോടു
ചെയ്തൊരു പാപത്തെ-യോർത്ത്
മൂകമാകുന്നു എൻ മനം
വിലപിച്ചുപോയിടുന്ന അന്തരംഗം...
തിരിച്ചറിഞ്ഞിന്നു ഞാൻ
എന്നുടെ അങ്കണം
പോൻ തൂവൽ വിശും
പുലരിയെന്ന്......
പ്രകൃതിയാണെന്നമ്മ
പ്രകൃതിതൻ മക്കൾ നാം
പ്രകൃതീശ്വരീ നീ
തുണച്ചീടണേ....