ജി.എൽ.പി.എസ് കവളമുക്കട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48415 (സംവാദം | സംഭാവനകൾ) (ചരിത്രം താളിൽ വിവരങ്ങൾ ചേർത്തു ഹെഡിങ് ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ആരംഭം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ അമരമ്പലം പഞ്ചായത്തിൽ 6-ആം വാർഡിൽ കവള മുക്കട്ട എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് കവളമുക്കട്ട ജി എൽ പി സ്കൂൾ.1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.

പി ടി എ യുടെയും രക്ഷിതാക്കളുടെയും സജീവമായ ഇടപെടൽ മൂലം സ്കൂളിനെ ഇന്ന് ഉയരങ്ങളിൽ എത്തിക്കാൻ സാധിച്ചു.വിദ്യാർത്ഥികളിൽ സ്വസ്ഥമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും വൈദ്യുതി കരിക്കുകയും യും ഫാൻ വെളിച്ചം എന്നിവ ലഭ്യമാക്കുകയും ചെയ്തു. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന്ആവശ്യമായ ടാപ്പുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.മികച്ച രീതിയിൽ ഉച്ചഭക്ഷണ സംവിധാനം നടന്നുവരുന്നു വർണാഭമായ ക്ലാസ്മുറികൾ, കഥ പറയുന്ന ചുവരുകൾ,മികച്ച ലൈബ്രറി സംവിധാനം,ഗ്രൗണ്ട്, ചുറ്റുമതിൽ എന്നിങ്ങനെ ഭൗതികസൗകര്യങ്ങൾ ഈ ശിശു സൗഹൃദ വിദ്യാലയത്തെ മികച്ചതാക്കുന്നു 1993ൽ പിടിഎയുടെ യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറി എഴുപത് കുട്ടികളുമായി ആയി 2 ഡിവിഷൻ നിലനിർത്തി മികച്ച നിലവാരത്തിൽ ഇതിൽ പ്രവർത്തിക്കുന്നു.ശ്രീ അൻവർ എംഎൽഎയുടെ യുടെ ഫണ്ട് ലഭിച്ച 6 ക്ലാസ് റൂമോട് കൂടിയ പുതിയ കെട്ടിടം വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുകയും കുട്ടികളുടെ പഠനാന്തരീക്ഷം കൂടുതൽ മെച്ചം ഉള്ളതാക്കാൻ സഹായിക്കുകയും ചെയ്തു. എല്ലാവിധ മത്സര പരീക്ഷകളിലും കലാ കായിക ശാസ്ത്ര മേളകളിലും മികച്ച സ്ഥാനം തന്നെ വിദ്യാലയത്തിന് നേടാൻ കഴിഞ്ഞത് അഭിമാനകരമാണ്.

വിദ്യാഭ്യാസ മേഖലയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ട് വെല്ലുവിളികൾ നേരിടാൻ ശേഷിയുള്ള മൂല്യബോധവും രാജ്യസ്നേഹവും ഉള്ള ഉത്തമ പൗരന്മാരെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം എന്നും ഈ നാടിനൊപ്പം