സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ഗ്രന്ഥശാല

10:55, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34010HM (സംവാദം | സംഭാവനകൾ) (library page created)

സ്കൂൾ ആരംഭകാലം മുതൽ  പ്രവർത്തനം ആരംഭിച്ചിരുന്നു ഗ്രന്ഥശാല 2019ൽ ഫെഡറൽ ബാങ്ക് സഹായത്തോടെ ആധുനികരീതിയിൽ നവീകരിക്കുകയുണ്ടായി. രണ്ടായിരത്തിലേറെ വിപുലമായ പുസ്തകശേഖരം ങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ  വിവര ശേഖരണ ങ്ങളാൽ കൂടി പ്രൗഢിയുടെ മകുടം ചൂടുന്നു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി കഥകളും കവിതകളും നോവലുകളും ചരിത്ര ആഖ്യായിക കളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ  കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറി കളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. 2021-22 അധ്യയന വർഷത്തിൽ തങ്കി, സെൻ്റ് ജോർജ് സ്കൂൾ ലൈബ്രറിയുടെ ചുമതല വഹിക്കുന്നത് ' സ്ക്കൂളിലെ ചിത്രകലാ അധ്യാപകനായ ശ്രീ.മോസസ്സ് സി.ജെ.ആണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ 1 മണി വരെ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു.കൂടാതെ കുട്ടികളുടെ ലൈബ്രറി പീരിയഡിലും അവർക്ക് ലൈബ്രറി സേവനം പ്രയോജനപ്പെടുത്തുന്നു.