ഗവ. യൂ.പി.എസ്.നേമം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആയിരത്തിഎണ്ണൂറ്റിഎൺപത്തിനാലിൽ വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി . തുടക്കത്തിൽ മൂന്നാം ക്‌ളാസ് മാത്രമായിരുന്നു . ആയിരത്തിഎണ്ണൂറ്റിഎൺപത്തിഅഞ്ചിൽ നാലാം ക്‌ളാസ് ...പിന്നീട് ഏഴാം ക്‌ളാസ്സ്‌ലേക്കും ഉയർന്നു . ഇപ്പോഴും ഏഴാം ക്‌ളാസ് വരെ മാത്രം...... വര്ണക്കുലാർ ഇംഗ്ലീഷ് മീഡിയം സ്കൂളും മലയാളം മിഡിൽ സ്കൂളും എന്നറിയപ്പെട്ടിരുന്നു ഇവിടെത്തെ പ്രെധമാധ്യാപകൻ , അധ്യാപകർ ,വിദ്യാർത്ഥികൾ

      ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ബോയ്സ് സ്കൂൾ ഇന്നുകാണുന്ന സ്ഥലത്തും ഗര്ലസ് സ്കൂൾ ഇന്നത്തെ ഗണപതി കോവിലിനു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു 
      സ്വാതന്ത്രിയത്തതിനുശേഷം  ഇവ രണ്ടും ഒന്നായി ലയിച്ചു 
      ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നിൽ  ശ്രീ ജെ സാനന്ദം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്തു  ഇവിടെ ലോവർ അപ്പർ പ്രൈമറി ക്‌ളാസ്സുകൾ നിലവിൽ വരികയും ഒപ്പം ഇത് നേമം ഗവ .യു .പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു 
       ഓലമേഞ്ഞ നാലുകെട്ടായിരുന്നു ആദ്യകാല സ്കൂൾ രാവിലെ ഒൻപതരയ്ക്ക് ആദ്യ ബെൽ മുഴങ്ങുമ്പോൾ സ്കൂളും പരിസരവും  വിദ്യാർത്ഥികൾ ശുചിയാക്കുന്ന രീതി ആയിരുന്നു 
        വഞ്ചിഭൂമി പത്തേ  ചിതം 
        സഞ്ചിതലാഭം ജയിക്കണം  എന്ന സ്തുതി കീർത്തനത്തിനുശേഷം മാത്രമേ ക്‌ളാസ്സുകൾ ആരംഭിച്ചിരുന്നുള്ളു 
        ആയിരത്തിതൊള്ളായിരത്തിഎഴുപത്തിൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ നൽകിയതും  നേമം ഗവ .യു .പി .സ്കൂളിനാണ് 
        മറ്റൊരു പ്രതേകത ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു എന്നതാണ് മാത്രമല്ല രണ്ടു പഞ്ചായത്തു കളിലുമാണിത് (കല്ലിയൂർ -പള്ളിച്ചൽ )
ആയിരത്തിതൊള്ളായിരത്തിഎഴുപതു മുതൽ കുട്ടികൾക്ക് പ്രോത്സാഹനമെന്നോണം എൻഡോവ്മെന്റ്‌കൾ നൽകിത്തുടങ്ങി 

ആയിരത്തിതൊള്ളായിരത്തിഎൺപത്തി നാലിൽ സ്കൂളിന്റെ നൂറാം പിറന്നാളിനാണ് ഇംഗ്ലീഷ് മീഡിയം ക്‌ളാസ് ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തിഎൺപത്തിഒൻപതു ജൂലൈ പതിനെട്ടിനാണ് പി .റ്റി എ നേഴ്സറി ക്‌ളാസ്സുകൾ ആരംഭിച്ചത്

"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്.നേമം/ചരിത്രം&oldid=1320281" എന്ന താളിൽനിന്ന് ശേഖരിച്ചത്