സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST FRANCIS XAVIERS LPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നീണ്ട 9 ദശകങ്ങളിലായി ഈ നാടിനെ ജ്ഞാനപ്രകാശത്തിലേക്ക് നയിക്കുന്ന വിദ്യാകേന്ദ്രമാണ് സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് എൽ.പി.സ്കൂൾ . പള്ളിക്കൊപ്പം പള്ളിക്കൂടവും എന്ന ക്രാന്തദർശിയായ ആർച്ച്ബിഷപ് ബർണ ഡിൻ ബെച്ചു നെല്ലിയുടെ വിപ്ലവാത്മകമായ വിളംബരം ഹൃദയത്തിൽ ഏറ്റുവാങ്ങി കേരളക്കരയിലെ സ്ത്രീ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ദൈവദാസി മദർ ഏലീശ്വ യുടെ പിൻഗാമികളായ സി.ടി.സി. സിസ്റ്റേഴ്സ് 1928 ൽ ആലുവായിൽ വരികയും പെരിയാറിനു തീരത്ത് കുന്നിൻ മുകളിൽ ഒരു മഠവും അതിനോടു ചേർന്ന് ഒരു പ്രൈമറി വിദ്യാലയവും തുടങ്ങുകയും ചെയ്തു. 1-2 ക്ലാസ്സുകൾക്ക് 1929 ൽ അനുവാദം കിട്ടി. പിന്നീട് 1932 ൽ നാലാം ക്ലാസ്സുവരെയുള്ള അനുവാദവും ഗവൺമെന്റ് ഗ്രാന്റും ലഭിച്ചു തുടങ്ങി. കർമ്മധീരതയും നിശ്ചയദാർഢ്യവും ഉള്ള മദർ മേരി മാഗ്ദലീൻ ആണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്. ഇന്ന്

HS, HSS വിഭാഗങ്ങൾ കൂടി ഇവിടെ അധ്യയനം നടത്തുന്നു. ഒരു നെയ്തിരിയിൽ നിന്ന് ആയിരം നാളങ്ങൾ പകർന്നു തരും പോലെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വിജ്ഞാനവെളിച്ചം പകർന്ന്  

സംസ്കൃതിയുടെ ഈറ്റില്ലമായി  സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി സ്കൂൾ പ്രശോഭിക്കുന്നു.