സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്കും മാതാപിതാക്കൾക്കും റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാലയത്തിന് മുന്നിൽ പോലീസിന്റെ സേവനം നിരന്തരം ലഭ്യമാണ്.

സ്കൂൾ ബസ്സുകളും പ്രൈവറ്റ് വണ്ടികളും സ് കൂളിലേക്കുള്ള യാത്ര സുഗമമാക്കുന്നു. വിശാലമായ കവാടവും വൃത്തിയുള്ള കോൺക്രീറ്റ് ചെയ്ത ഗ്രൗണ്ടും , ടൈലുകൾ വിരിച്ച വരാന്തയും, ചുറ്റുമുള്ള ചെടികളുടെ ഹരിതാഭകൊണ്ട് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള 12 ക്ലാസ്സ് റൂമുകൾ, സ്റ്റോർ റൂമുകൾ, സ്‌റ്റാഫ് റൂം, ഡാൻസ് ക്ലാസ്സ് എന്നിവ ഈ വിദ്യാലയത്തിന്റെ മേൻമകളിൽപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിരന്തരം വൃത്തിയാക്കി കൊണ്ടിരിക്കുന്ന നിരവധി ശൗചാലയങ്ങളുമുണ്ട്. കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ ഇരുന്ന് പഠിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിനുള്ളത്. വൈ.ഫൈ സൗകര്യം, ICT സാധ്യതകളോടെയുള്ള പഠനം സാധ്യമാക്കുന്നു. നൂതനമായ ഇന്റർനെറ്റ് സംവിധാനത്തിലൂടെയുള്ള ബോധനം ഓരോ ക്ലാസ്സ് മുറികളിലുമുണ്ട്. പാൽ, മുട്ട പോഷകസമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതി എന്നിവ മൂലം കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾ ഈ വിദ്യാലയത്തിലെത്തുന്നതുവഴി പരിഹരിക്കപ്പെടുന്നു.