സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്ബ്
ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ആഴ്ചയിലും മീറ്റിംഗ് കൂടുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പിലാക്കുക, സ്കൂൾതലത്തിൽ ഗണിത ക്വിസ് സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഗണിത മാഗസിൻ തയ്യാറാക്കുന്നു. ജ്യോമെട്രി ചാർട്ടുകൾ തയ്യാറാക്കുന്നു.