ഗവ. എൽ പി എസ് പറയകാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS PARAYAKAD 25810 (സംവാദം | സംഭാവനകൾ) ('ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ഇതിൽ പത്താം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ ഇതിൽ പത്താം വാർഡിൽ ഇതിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഇത് ഗുരുതി പാടം അമ്പലത്തിൽ ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914 ൽ തിരുവിതാംകൂർ മഹാരാജാവ് ചെറിയപല്ലംതുരുത്തിൽ അനുവദിച്ചവിച്ചസ്കൂൾ സ്കൂൾ പറയകാട് പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാൻ ഇടയായത് അത് ഈ നാട്ടിലെപൂർവികരുടെദീർഘവീക്ഷണം കൊണ്ടാണ്ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്ന കുട്ടികളാണ് പഠിക്കുന്നത് . പ്രീപ്രൈമറി എൽ.കെ.ജി,യു .കെ. ജി ഉൾപ്പെടെ നാലാംക്ലാസ് വരെ ആറ് ഡിവിഷനുകളിലായി ആയി 89 ഓളം കുട്ടികൾ കൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട് . ഹെഡ്മിസ്ട്രസ്സ്, 3 അധ്യാപികമാരും, ഒരുപി.ടി മീനിയലും കൂടാതെ പ്രീപ്രൈമറിയിലെ അധ്യാപികമാരും ഒരു ആയയും പാചകത്തൊഴിലാളി ഉൾപ്പെടെ പത്ത് ജീവനക്കാർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിലാണ് ആണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടർ പരിശീലനം ഒപ്പം തന്നെ എഴുത്ത് ,' വായന ചതുഷ്ക്രിയകൾ എന്നിവയ്ക്ക് പ്രത്യേകം ഊന്നൽനൽകുന്നു. ഉപജില്ലാ തലത്തിലുള്ള എല്ലാ മേളകളിലും ക്വിസ് മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയുംമികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.