ഗവ. എൽ പി എസ് പറയകാട്/ചരിത്രം
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ പറയകാട് ചെറിയപല്ലം തുരുത്ത് റോഡിനു കിഴക്കു ഭാഗത്ത് ഗുരുതി പാടം അമ്പലത്തിൽ ചേർന്നാണ് പറയകാട് ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914 ൽ തിരുവിതാംകൂർ മഹാരാജാവ് ചെറിയപല്ലംതുരുത്തിൽ അനുവദിച്ചവിച്ചസ്കൂൾ സ്കൂൾ പറയകാട് പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാൻ ഇടയായത് ഈ നാട്ടിലെപൂർവികരുടെദീർഘവീക്ഷണം കൊണ്ടാണ്ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്ന കുട്ടികളാണ് പഠിക്കുന്നത് . പ്രീപ്രൈമറി എൽ.കെ.ജി,യു .കെ. ജി ഉൾപ്പെടെ നാലാംക്ലാസ് വരെ ആറ് ഡിവിഷനുകളിലായി ആയി 89 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട് . ഹെഡ്മിസ്ട്രസ്സ്, 3 അധ്യാപികമാരും, ഒരുപി.ടി മീനിയലും കൂടാതെ പ്രീപ്രൈമറിയിലെ അധ്യാപികമാരും ഒരു ആയയും പാചകത്തൊഴിലാളി ഉൾപ്പെടെ പത്ത് ജീവനക്കാർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിലാണ് ആണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും കമ്പ്യൂട്ടർ പരിശീലനം ഒപ്പം തന്നെ എഴുത്ത് ,' വായന ചതുഷ്ക്രിയകൾ എന്നിവയ്ക്ക് പ്രത്യേകം ഊന്നൽനൽകുന്നു. ഉപജില്ലാ തലത്തിലുള്ള എല്ലാ മേളകളിലും ക്വിസ് മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയുംമികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.