എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36053 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ സർഗ്ഗവസന്തം എന്ന പേരിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ ഭാഷാക്ലബ്ബിൻറെ നേതൃത്വത്തിൽ സ്‌കൂൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്നു.