ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/വിദ്യാരംഗം‌

പുസ്തക ചർച്ച സംഘടിപ്പിച്ചു.

എഡ്യൂ. സപ്പോർട്ട് സിസ്റ്റത്തിൻ്റെയും എസ്.പി.സി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ,അംബികാസുതൻ മാങ്ങാടിൻ്റെ രണ്ട് മത്സ്യങ്ങൾ എന്ന പ കഥയുടെ ചർച്ച സംഘടിപ്പിച്ചു.പ്രശസ്ത ആർട്ടിസ്റ്റിക് ഡയറക്ടർ ശ്രീ രാഹുൽ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകൻ ശ്രീ ജിലിൻ ജോയി കഥാവതരണം നടത്തി.പ്രധാനാധ്യാപിക പി.കെ സുധ ടീച്ചർ അധ്യക്ഷത വഹിച്ചു. എഡ്യു.സപ്പോർട്ട് സിസ്റ്റം നോഡൽ ഓഫീസർ വി.കെ പ്രസാദ് ,എ സി പി ഒ സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീലക്ഷ്മി സുരേഷ് ,സിദ്ധാർഥ് എം, ശിവ ഹരി ആർ, നേഹ ഷാജു, ഈ വ്ലിൻ മരിയ ടോം, റിയ ജോഷി, ഉഷ കെ എൻ, അബ്ദുൾ സലാം അനഘ അജി ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

"കാക്കപ്പൊന്നും വളപ്പൊട്ടുകളും " 20-11-21

23-11-19 വിദ്യാലയം പ്രതിഭയോടൊപ്പം "പരിപാടിയുടെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ യുവ ചിത്രകാരനായ ശ്രീ ജിൽസിനെ സന്ദർശിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് അദ്ദേഹം സമ്മാനമായി പ്രിയ ഷഹ്ല ഷെറിന്റെ ജീവൻ തുടിക്കുന്ന ചിത്രം സമ്മാനമായി നൽകി ഞങ്ങളുടെ പ്രിയ രക്ഷിതാവും പി ടി എ വൈസ് പ്രസിഡണ്ടു കൂടിയാണ് ശ്രീ ജിൽസ്

റിട്ട. അധ്യാപകൻ ശ്രീ മണി രാജഗോപാൽ സർ എഴുതിയ "കാക്കപ്പൊന്നും വളപ്പൊട്ടുകളും " എന്ന പുസ്തകത്തിൻ്റെ രണ്ട് കോപി നമ്മുടെ വിദ്യാലയത്തിന് സ്നേഹ പൂർവ്വം സംഭാവന ചെയ്തപ്പോൾ..... സീനിയർ അസിസ്റ്റൻറ് ഷീജ നാപ്പള്ളി ടീച്ചർ മണി മാസ്റ്ററിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി... 24-11-20വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം വയനാടിൻ്റെ പ്രിയ കവി ശ്രീ.സാദിർ തലപ്പുഴ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിർവഹിച്ചു.


വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനാ പക്ഷാചരണം സംഘടിപ്പിച്ചു വരുന്നു.ഇതിന്റെ ജില്ലാതല ഉദ്ഘാടനo വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ: കെ.എം.രാഘവൻ ഉദ്ഘാടനം ചെയ്തു.ശ്രീ.എം.മുരളീധരൻ അധ്യക്ഷനായിരുന്നു.പ്രശസ്ത പ്രഭാഷകൻ ശ്രീ വി.കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.






പ്രമാണം:15016 vm12.jpg






പ്രമാണം:15016 s34.jpg