ജി. ബി. യു. പി. എസ്. തത്തമംഗലം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
- പാലക്കാട് ജില്ലയിലെ തത്തമംഗലം ത്തിൻറെ ഹൃദയഭാഗമായ പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെ പെരുവമ്പ റോഡിൽ 1.54 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ ഒരു വിദ്യാലയമാണ് ആണ് ജിബി യുപിഎസ്.
- പെരുവമ്പ് റോഡിൽ നിന്നും പാലത്തുള്ളി റോഡിൽ നിന്നും പ്രവേശിക്കാവുന്ന രണ്ടു പ്രവേശന കവാടങ്ങളാണ് ഉള്ളത്.
- മനോഹരമായ ചിത്രമെഴുത്തു കളാൽ അലങ്കരിക്കപ്പെട്ടിട്ടു ള്ള ചുറ്റുമതിൽ സ്കൂളിന് ആകർഷണം നൽകുന്നു
- 740 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അവർക്ക് ആവശ്യമുള്ള പഠന മുറികളും അതിനു മുന്നിലായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. MLA യുടെ വികസനഫണ്ടിൽ നിന്നും, നഗരസഭയുടെ ജനകീയസൂത്രണ പദ്ധതിയിൽ നിന്നും അനുവദിച്ചു തന്നതാണ് ഈ ക്ലാസ്സ് മുറികൾ,
- സ്കൂളിന്റെയും പൊതുവായതുമായ കലാപരിപാടികൾ അരങ്ങേറാൻ ഉതകുന്ന ഒരു സ്റ്റേജുo ഉണ്ട് .
- കൃഷിഭവനിൽ നിന്നും ലഭിക്കുന്ന പച്ചക്കറി തൈകൾ ഉപയോഗിച്ച് തയ്യാറാക്കിയ പച്ചക്കറിതോട്ടം
- എംഎൽഎ ഫണ്ടിൽ നിന്നും 2019 ൽ സ്കൂളിനായി അനുവദിച്ച സ്കൂൾബസ് പ്രവർത്തിച്ചു വരുന്നു.
- കിഫ്‌ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. ക്ലാസ്സ് മുറികൾ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്