ജി യു പി എസ് കാർത്തികപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. 1816[1] ൽ ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ സ്കൂൾ ഉണ്ടായിരുന്നില്ല. രാജവംശത്തിൽപെട്ട ആളുകൾക്കും സവർണ്ണരായ ആളുകൾക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയർന്ന ജാതിക്കാർ നടന്നിരുന്ന വഴികളിൽ കൂടി അവർണ്ണർക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ നിലവിൽ വന്നത്. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ[2] കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നു. അതിന്റെ ഭാഗമായി ആൺപള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവിൽ വരികയും തുടർന്ന് യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.

Former Headmasters
No Name of Headmaster Peroiod Photo
1 Georrge Sebastian 1975-80
2 Muraleedharan Nair 1980-87
3 Omanakuttan V A 1987-1990
പഴയ സ്‌കൂൾ ചിത്രം





അവലംബം

  1. കേരളചരിത്രം - ഉള്ളൂർ പേജ് :264
  2. കേരളചരിത്രം - ഉള്ളൂർ പേജ് :285