ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കാർത്തികപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


A കാർത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് ഈ വിദ്യാലയത്തിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ വളരെ ദൂരെ നിന്നു പോലും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നുണ്ട്. അതിരാവിലെ എത്തിച്ചേരുന്ന ഈ കുട്ടികൾക്ക്, പഞ്ചായത്തുമായി ചേർന്ന് പ്രഭാത ഭക്ഷണം നൽകുന്നുണ്ട്‌. ഇതു ഈ സ്കൂളിന്റെ ഒരു പ്രത്യേകതയാണ്. രാവിലെ 9.25 മുതൽ വൈകുന്നേരം 3.30 വരെയാണ് ആണ് ക്ലാസുകളുടെ പ്രവർത്തനസമയം. കുട്ടികൾ സ്കൂൾ ബസ്സിലും മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും ആയി സ്കൂളിൽ എത്തിചേരുന്നു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും, ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാൽ, മുട്ട എന്നിവയും കുട്ടികൾക്ക് നൽകാറുണ്ട്. ചിട്ടയായും ക്രമമായും ഉള്ള പ്രവർത്തനങ്ങളുടെ ഫലമായി ആയി ഈ വിദ്യാലയത്തിൽ ഇപ്പോൾ ആയിരത്തിന് മുകളിൽ കുട്ടികൾ പഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഹരിപ്പാട് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാകാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.