രാജാസ് യു പി സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആരോഗ്യ ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

കാർഷിക ക്ലബ്ബ്

വിദ്യാരംഗം

ബാലസഭ

വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെ സംസ്കൃതം,ഹിന്ദി,സയൻസ്, സാമൂഹ്യശാസ്ത്രം, ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമാണ്. ആഴ്ചയിൽ ഒരിക്കൽ സാഹിത്യ സമാജം വളരെ നല്ല രീതിയിൽ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകളെ അവതരിപ്പിക്കാൻ സാഹിത്യ സമാജം വേദികൾക്ക് സാധിക്കാറുണ്ട്. കാർഷിക ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്കൂളിൻെറ പിറകു വശത്ത്പച്ചക്കറിക്കൃഷി നടത്താറുണ്ട്. വിളവെടുപ്പ് ആരംഭിച്ചാൽ തികച്ചും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ പച്ചക്കറികൾ ഉപയോഗിച്ചുള്ള കറികളാണ് ഉച്ചഭക്ഷണത്തിന് വിദ്യാർത്ഥികൾക്ക് നൽകാറുള്ളത്. കാർഷിക മേഖലയെക്കുറിച്ച് സമഗ്രമായ അറിവ് സംമ്പാദിക്കാൻ കുട്ടികൾക്ക് കൃഷിവകുപ്പ് ഉദ്ദ്യോഗസ്ഥരുടെ സഹായത്താലും കാർഷിക മേഖലയിൽ കഴിവ് തെളിയിച്ചവരുടെ സഹായത്താലും മികച്ച ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.

പ്രതിവർഷം വിദ്യാഭ്യാസ വകുപ്പ് നടത്താറുള്ള യുവജനോത്സവം, ബാലകലോത്സവം, സംസ്കൃതോത്സവം പരിപാടികളിൽ മികച്ച പങ്കാളിത്തം ഉണ്ടാകാറുണ്ട്.