ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ചരിത്രം
കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂൾ 1865 – ൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952 – ൽ ഹൈസ്കൂളായി ഉയർന്നു. 1983 – ൽ വൊക്കേഷണൽ ഹയർസെക്കന്ററിയും 2000 – ൽ ഹയർസെക്കന്ററിയും ആരംഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നത പഠനം നേടിയ ഒട്ടനവധി വ്യക്തികൾ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.
വളരെ പിന്നോക്ക പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും മികച്ച നിലവാരം പുലർത്താൻ നമുക്ക് സാധിക്കുന്നു.ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മാതൃകാ സ്ഥാപനത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച് മൺമറഞ്ഞു പോയ മഹത് വ്യക്തികളെ ആദരപൂർവ്വം സ്മരിച്ചുകൊള്ളുന്നു.
ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി. റ്റി. എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോൻമുഖമായ പുരോഗതി സാധ്യമാവുകയുള്ളൂ.വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി. റ്റി. എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി. റ്റി. എ യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.
തുടർച്ചയായി പാറശ്ശാല ഉപജില്ലാ കലോത്സവം, കായികമേള, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐ ടി മേള എന്നിവയിൽ ഓവറോൾ കിരീടം നേടിവരുന്നു.
വിവിധ വിഷയങ്ങളിൽ റഫറൻസ് ഗ്രന്ഥങ്ങളുള്ള അതിവിപുലമായ ലൈബ്രറി കുളത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രത്യേകതയാണ്. UP, HS, VHSE വിഭാഗങ്ങളിൽ സ്മാർട്ട് ക്ലാസ്റൂമുകളും, ലാംഗേജ് ലാബും സജ്ജീകരീച്ചിട്ടുണ്ട്.
ഈ സ്കൂളിലെ NCC യൂണിയൻ നൂറിലധികം കേഡറ്റുകൾക്ക് പരിശീലനം നൽകുന്നുണ്ട്. ഓരോ വർഷവും ദേശീയവും അന്തർ ദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ NCC കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓണം, ക്രിസ്തുമസ്, അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു.നാഷണൽ സർവ്വീസ് സ്കൂമിന്റെ (NSS) പ്രവർത്തനം നമ്മുടെ സ്കൂളിൽ മാതൃകാപരമായി നടന്നു വരുന്നു. വിവിധ ക്ലബ്ബുകൾ, കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് ബ്യൂറോ, സ്കൗട്ട്, റെഡ്ക്രോസ് എന്നിവയുടെ പ്രവർത്തനങ്ങളും വളരെ കാര്യക്ഷമവും പ്രയോജനകരവുമായി നടന്നു വരുന്നു. പഠനത്തോടൊപ്പം വിവിധ മേഖലകളിൽ പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തോടെ പഠന ക്ലബ്ബുകൾ ഈ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ യൂണിറ്റ് നമ്മുടെ സ്കൂളിൽ സജീവമാണ്. ഗാന്ധിദർശൻ പഠന പരിശീലന പരിപാടിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ ഗാന്ധിദർശൻ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എല്ലാ മതങ്ങളേയും ആദരിക്കുക, എല്ലാവരോടും സ്നേഹമായി പെരുമാറുക, ആരെയും വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ ദ്രോഹിക്കാതിരിക്കുക, പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ കുട്ടികളിലേക്ക് പകരുവാൻ ഗാന്ധിദർശൻ പരിശീലന പരിപാടികൾ എറെ സഹായിക്കുന്നു. ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യം കൈവരുന്നതിന് കേരള സർക്കാർ നടപ്പിലാക്കിയ ASAP ന്റെ യൂണിറ്റും ഈ സ്കൂളിൽ വളരെ മെച്ചപ്പെട്ട രീതിയിൽ നടന്നുവരുന്നു. ഹൈസ്കൂൾ ക്ലാസ്സുകളിൽ IHRD ടെക്നോളജി സെന്റർ @ സ്കൂൾ പദ്ധതി ഭംഗിയായി നടന്നു വരുന്നു.
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |