എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('==2007 -2008 == പരിസ്ഥിതി ദിനത്തിൽ എന്റെ മരം പദ്ധതി നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2007 -2008

പരിസ്ഥിതി ദിനത്തിൽ എന്റെ മരം പദ്ധതി നടപ്പിലാക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലിയിൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് സി.ലിസി ഇഗ്‌നേഷ്യസ് 8 -ാം ക്ലാസിലെ ജോംസി സൈറസ് എന്ന കുട്ടിക്ക് വൃക്ഷ തൈ നൽകികൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു. പരിസ്ഥിതിദിന ബോധവത്ക്കരണ ക്ലാസ് ശ്രീ. ജിമ്മി.കെ ജോസ് നടത്തി. മലയാളം അധ്യാപികയായ മേരി ടീച്ചർ ഒരു തൈ നടുമ്പോൾ ഒരു തണൽ നടന്നു എന്ന ഓ.എൻ .വി യുടെ കവിത ഹൃദ്യമായി ആലപിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്യുകയും അതിന്റെ വളർച്ചാ ഘട്ടങ്ങൾ എഴുതി സൂക്ഷിക്കാൻ കൈപ്പുസ്തകം നൽകുകയും ചെയ്തു.
കുട്ടികൾക്ക് പ്രകൃതിയോടുള്ള ആദരവും പൂക്കളോടുമുള്ള സ്നേഹവും പ്രകടമാക്കുന്ന വേദിയായിരുന്നു ഓണത്തോട് അനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കള മത്സരം.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി തുണിസഞ്ചി ഉപയോഗിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. വായു മലിനീകരണം കുറയ്ക്കുന്നതിനെ കുറിച്ചുള്ള പോസ്റ്ററുകൾ ഓരോ ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.