ഹരിതകേരളം പ്രോട്ടോകോൾ

വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പരമാവധി കുറയ്ക്കുവാനും വിദ്യാലയങ്ങൾ ഹരിതസുന്ദരമാകാനും വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതിയായ ഹരിതകേരളം പ്രോട്ടോക്കോൾ ജി.എച്ച്.എസ്.എസ്. പാളയംകുന്ന് 2017 ജനുവരി മുതൽ നടപ്പിലാക്കി. സ്ക്കുളിലെ എല്ലാതര പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയാണ് ആദ്യമായി ഞങ്ങൾ ചെയ്ത പ്രവർത്തനം.ഇതിന്റെ ഭാഗമായി എച്ച്.എസ്.വിഭാഗത്തിലെ അമ്പത് മിടുക്കരായ കുുട്ടികൾക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയിൽ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികൾ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ പ്രസംഗത്തിലുടെ അവതരിപ്പിച്ചു.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം പുതിയ തലമുറകളായ കുട്ടികളിലേക്ക് എത്തിക്കുവാനായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് G H S S പാളയംകുന്നിന്റെ അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സ്പെഷ്യൽ അസ്സെംബ്ലി അവതരിപ്പിച്ചു. അതിൽ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും പരാമർശങ്ങളുയർന്നു. അസ്സെംബ്ളിക്കിടയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൾ പ്രീത മിസ്സ്‌ സ്കൂൾ ഫോർമെർ വൈസ് പഴ്സനായ അൽഷയ്ക്ക് ഒരു തൈ നൽകി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി. 'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയിൽ ഉയർന്നുകേട്ടു. പരിപാടിയുടെ അവസാനം കുട്ടികൾക്ക് ഒരു മരതൈ്തയ്യും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു കത്തും കുട്ടികൾക്ക് നൽകി പരിപാടി സമാപിച്ചു.