ഗവ എച്ച് എസ് എസ് , കലവൂർ/കൗൺസിലിംഗ്

10:43, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (വാക്ക് ഉൾപ്പെട‍ുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വനിത ശിശ‍ുവികസന വക‍ുപ്പിന് കീഴിൽ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ‍്ക്ക‍ളിൽ കൗൺസിലിംഗ് പദ്ധതി 2009 മ‍ുതൽ നടപ്പിലാക്കിവര‍ുന്ന‍ു. ശ്രീഷ്മ ഹർഷൻ (എം.എസ്. ഡബ്ല‍ു) സ്‍ക്ക‍ൂൾ കൗൺസിലറായി പ്രവർത്തിക്ക‍ുന്ന‍ു.വിദ്യാർത്ഥികൾക്ക‍ും അധ്യാപകർക്ക‍ും രക്ഷകർത്താക്കൾക്ക‍ും കൗൺസിലിംഗ്, മാനസികാരോഗ്യ വർധന പ്രവർത്തനങ്ങൾ, വ്യക്തിത്വവികസനം എന്നീ മേഖലകളിൽ സേവനം ലഭ്യമാണ്. വിദ്യാർത്ഥികള‍ുടെ പരീക്ഷപ്പേടി മാറ്റ‍ുന്നതിനായി വ്യക്തിപരമായ‍ും ക്ലാസ്സ് അടിസ്ഥാനത്തില‍ും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടിട്ട‍ുണ്ട്.കോവിഡ് കാലത്ത് രോഗബാധിതരായ വിദ്യാർത്ഥികൾക്ക‍ും രക്ഷകർത്താക്കൾക്ക‍ും അധ്യാപകർക്ക‍ും Tele Counselling നൽകിയിട്ട‍ുണ്ട്.2021 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴ‍ുതാൻ വിസമ്മതിച്ച ക‍ുട്ടിയെ വീട്ടിലെത്തി കൗൺസിലിംഗ് നടത്തി പരീക്ഷ എഴ‍ുതിക്കാൻ കഴിഞ്ഞ‍ു. ലഹരി വിര‍ുദ്ധ ദിനത്തോടന‍ുബന്ധിച്ച് ക‍ുട്ടികൾക്കായി വിമ‍ുക്തി കോ-ഓ‍ഡിനേറ്ററ‍ും വനിത സിവിൽ എക്സൈസ് ഓഫീസറ‍ുമായ ശ്രീജ ബോധവത്കരണ ക്ലാസ് എട‍ുത്ത‍ു. ക‍ുട്ടികള‍ുടെ അവകാശങ്ങളെപ്പറ്റി ബോധവത്കരിക്ക‍ുന്നതിനായി പരിപാടികൾ സംഘടിപ്പിച്ചു. വനിതാ ശിശ‍ു വികസ വക‍ുപ്പിന്റെ പദ്ധതിയായ ORC ( Our Responsibility to Children )വിഭാവനം ചെയ്ത ക‍ുട്ടി ഡെസ്ക് പരിപാടി വിജയകരമായി നടപ്പിലാക്കി. കോവിഡ് കാലത്ത് വീട‍ുകളിൽ കഴിയ‍ുന്ന ക‍ുട്ടികളെ ഫോണിൽ വിളിച്ച് മാനസികമായി ബലപ്പെട‍ുത്ത‍ുന്ന പദ്ധതിയാണിത്. ജില്ലാ ശിശ‍ു സംരക്ഷണ യ‍ൂണിറ്റിന്റെ ആഭിമ‍ുഖ്യത്തിൽ മാതാപിതാക്കൾക്കായി Parenting എന്ന വിഷയത്തിൽ ORC മാസ്റ്റർ ട്രെയിനർ ശ്രീകല ലെനിനിന്റെ നേത‍ൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച‍ു. ഹൈസ്ക്ക‍ൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ORC ക്യാമ്പ് സംഘടിപ്പിച്ച‍ു. കൗമാര പ്രായക്കാരായ വിദ്യാർത്ഥികള‍ുടെ മാനസികാരോഗ്യം, വ്യക്തിത്വവികസനം എന്നിവ ലക്ഷ്യമാക്കി ഉജ്ജ്വല കൗമാരം എന്ന പ്രോജക്ട് നടപ്പിലാക്കി. കോവി‍ഡാനന്തരം സ്‍ക്ക‍ൂൾ ത‍ുറക്ക‍ുന്ന സമയത്ത് രക്ഷകർത്താക്കൾക്ക‍ുണ്ടാ ആശങ്കകൾ ഗ‍ൂഗിൾ മീറ്റില‍ൂടെ പരിഹരിക്കാൻ കഴിഞ്ഞ‍ു. Orange the World hash tag campaign അന‍ുബന്ധിച്ച് യ‍ു.പി വിഭാഗത്തിലെ ക‍ുട്ടകള‍ുടെ ടാബ്ലോ ഹൈസ്‍ക്ക‍ൂൾ വിഭാഗം വിദ്യാർത്ഥികള‍ുടെ പോസ്റ്റർ രചന എന്നീ പരിപാടികൾ സംഘടിപ്പിച്ച‍ു.

ശൈശവ വിവാഹവ‍ുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടി
ശൈശവ വിവാഹവ‍ുമായി ബന്ധപ്പെട്ട‍ു നടത്തപ്പെട്ട ഡിബേറ്റ്
പേരന്റിംഗ് പരിശീലനം
പേരന്റിംഗ് പരിശീലനം ഓൺലൈൻ മീറ്റിംഗ്
സ്‍ക്ക‍ൂൾ കൗൺസിലർ ശ്രീഷ്മ ഹർഷൻ (MSW)