സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/സയൻസ് ക്ലബ്ബ്

22:47, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32022 (സംവാദം | സംഭാവനകൾ) ('== '''സയൻസ് ക്ലബ്ബ്''' == == കുട്ടികളിൽ ശാസ്ത്രീയ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ ഊ‍‍‍‍‍ർജ്ജസ്വലതയോടെ നടക്കുന്നു.പരിസ്ഥിതി ക്ലബ്ബിനോടൊപ്പം വൃക്ഷത്തൈനട്ട് പരിപാലിക്കുന്നതിലും പച്ചക്കറി വിത്ത് വിതരണത്തിലും സയൻസ് ക്ലബ്ബ് പ്രചോദനവും പ്രോൽസാഹനവും നൽകുന്നു. ക്ലാസുകളിൽ സയൻസ് ക്വിസ് നടത്തുന്നു. പ്രധാനപ്പെട്ട ശാസ്ത്ര ദിനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ഇതുമൂലം കുട്ടികളിൽ ചോദ്യം ചോദക്കാനുളള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്താനുളള ശേഷിയും വർദ്ധിപ്പിക്കാനും സാധിക്കുന്നു. സ്കൂളിൽ ശാസ്ത്ര അഭിരുചിയുളള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്.