ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/വിദ്യാരംഗം
വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.
ലക്ഷ്യം
- വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം.
- മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
- കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു.
പ്രവർത്തനങ്ങൾ
- ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്.
- കഥ,കവിത,കടങ്കഥ,ചിത്രം വര,പുസ്തക പരിചയം,ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
- ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോവും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്.
- സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിക്കും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും.
- സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം, നാടൻപാട്ട്കൂട്ടം, വരക്കൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
- ചിത്രംവര,നാടൻപാട്ട്,നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.