'പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (' '''ډ പ്രാദേശിക പി.ടി.എ.''' വിദ്യാർത്ഥികളുടെ പഠനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ډ പ്രാദേശിക പി.ടി.എ.

വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

   ډ കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാ ഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യ ത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾപരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കുകയും വിവിധ പ്രവർത്തനങ്ങൾ പി.ടി.എ.യുടെ കൂടി ഇടപെടലോടെ നിർവ്വഹിക്കുകയും ചെയ്തുവരുന്നു. ശുചീകരണം, മാലിന്യനിർമ്മാർജ്ജനം, പച്ചക്കറി കൃഷി, പഠനസഹായം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതു കൂടാതെ സമീപത്തെ മറ്റു കോളനികളിലും, പി.ടി.എ.മെമ്പർമാർ, പ്രൊമോട്ടർ മാർ എന്നിവരുടെ സഹായത്തോടെ നിരന്തരമായി ഇടപെടുകയും തത്ഫലമായി അവരുടെ പഠനമികവുകൾ വർദ്ധിക്കുകയും ചെയ്തി ട്ടുണ്ട്.








  ډ പഠനവീട്

പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ള താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായ ത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെ ടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. ഈ ഉദ്യ മത്തിൻറെ ഫലമായി കുട്ടികൾക്ക് തങ്ങളുടെ പ്രദേശത്ത് തന്നെ കൂട്ടാ യ്മകളോടെ വിവിധ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സഹക രണപഠനത്തിനും, സഹവർത്തിത പഠനത്തിനുമുള്ള അവസരങ്ങൾ ഒരുക്കാനും സാധിച്ചു. ഓൺലൈൻ പഠനം സജീവമാക്കുന്നതിനായി ഗ്രന്ഥശാലകളും, ആദിവാസി ഊരുകളും കേന്ദ്രീകരിച്ച് പി.ടി.എ അംഗങ്ങളുടെ നേതൃത്വ ത്തിൽ സൗകര്യമൊരുക്കി.

   ډ ഗ്രീൻ ബോർഡ്/ വൈറ്റ് ബോർഡ് സജ്ജമാക്കൽ

ക്ലാസ് മുറികളിൽ പഠനപ്രക്രിയ കൂടുതൽ മികവുറ്റതാക്കി മാറ്റു ന്നതിന് വേണ്ടി ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ സ്ഥാപി ക്കാൻ പി.ടി.എ. കമ്മിറ്റി തീരുമാനിക്കുകയും 5 മുതൽ 12 വരെ ക്ലാസ്സു കളിൽ ഇവ സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ മിഴിവോടെ പഠനാ ശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ ഏറെ സഹായകമായിട്ടുണ്ട്. ഇതിനാവശ്യമായ സാമ്പ ത്തിക സമാഹരണം പി.ടി.എ.യുടെ നേതൃത്വത്തിലാണ് നടത്തിയത്.

   ډ യു.എസ്.എസ്. ക്യാമ്പ്

വിദ്യാലയത്തിലെ മിടുക്കരായ 7-ാം തരം വിദ്യാർത്ഥികൾക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം നൽകു ന്നതിനായി അധ്യാപകരുമായി ചേർന്ന് പി.ടി.എ.യുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. പരിചയസമ്പന്നരായ അധ്യാപകർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ക്ലാസ്സുകൾ നയി ക്കുകയും ചെയ്തു. അതിൻറെ ഫലമായി ഈ വർഷം വിദ്യാലയത്തി ലെ ആൻലിയ ഷാജിക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് ലഭിക്കുകയു ണ്ടായി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പി.ടി.എ. യുടെ നേതൃത്വത്തിൽ ചായയും ലഘുഭക്ഷണവും നൽകി.

   ډ NTSE കോച്ചിംഗ് ക്യാമ്പ്

നാഷണൽ ടാലൻറ് സേർച്ച് പരീക്ഷയ്ക്ക് വിദ്യാലയത്തിലെ കുട്ടി കളെ തയ്യാറെടുപ്പിക്കുന്നതിനായി പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികൾക്കായി 25 ക്ലാസ്സുകൾ നൽകി. ക്ലാസ്സുകൾ ഒഴിവുദിന ങ്ങളിൽ പി.ടി.എ.യുടെ സഹായത്തോടെയാണ് നൽകിയത്. ക്യാമ്പ് സ്കൂൾ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ വിവിധ റിസോഴ്സ് അധ്യാപകരായ ഷീജ മാത്യു, ഇ. മുസ്തഫ മാസ്റ്റർ, ടി. സുലൈമാൻ, ടി.കെ. സുനിൽ തുടങ്ങിയ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു.







   ډ ക്ലാസ് ലൈബ്രറികൾ

'ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി' എന്ന പദ്ധതി കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായിരുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായു ള്ള ത്വര സൃഷ്ടിക്കുകയുമായിരുന്നു പ്രസ്തുത പരിപാടിയുടെ ലക്ഷ്യം. ഏറെ ഡിവിഷനുകളുള്ള വിദ്യാലയത്തിൽ ഇത്തരം പ്രൊജ ക്ട് നടപ്പിലാക്കുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നാട്ടിലെ വിവിധ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഈ ഉദ്യമം വൻവിജ യമാക്കി മാറ്റി. ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികളുടെയും അധ്യാപകരു ടെയും, പി.ടി.എ. അംഗങ്ങളുടെയും സഹായത്തോടെ ശേഖരിക്കുക യും ഇവ ക്രമീകരിക്കുന്നതിനായുള്ള അലമാര കൾ മീനങ്ങാടിയിലെ വിവിധ വ്യാപാരസ്ഥാപ നങ്ങളിൽനിന്ന് സംഭാവനകളായി ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലീഡറുടെ നേതൃത്വത്തിൽ വായ നക്കായി കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുക യും, വായനാക്കുറിപ്പുകളും, ആസ്വാദനങ്ങളും എഴുതി വാങ്ങുകയും, അവ ക്ലാസ്സ്മുറികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര- അക്കാദമിക കെട്ടിടസമുച്ചയ ഉദ്ഘാടനവേളയിൽ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ വരികയും ഈ പദ്ധതി സംസ്ഥാന ത്താകമാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

ډ സ്കൂൾ ശുചിത്വം

'ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനം' എന്ന തിരിച്ചറിവിൽ പരിസരശുചിത്വത്തിനും വ്യക്തിശുചിത്വത്തിനും വിദ്യാ ലയത്തിൽ അതീവ പ്രാധാന്യം കൽപ്പിച്ചു വരുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ക്ലാസ്സ്മുറികളും ടോയ്ലറ്റുകളും വിദ്യാലയ പരിസര വും ശുചിയാക്കുന്നതിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു ജീവ നക്കാരിയെ നിയമിക്കുകയും പി.ടി.എ. ഫണ്ടിൽനിന്നും പ്രതിഫലം നൽകി വരികയും ചെയ്യുന്നു. വിദ്യാലയത്തിൽ മുഴുവൻ സമയവും ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

   ډ 'നക്ഷത്രവനം' സംരക്ഷണപദ്ധതി

27/07/2019 ന് പൂർണായു ആരോഗ്യ നികേതനം മീനങ്ങാടിയുടെയും, സ്കൂളിൻറെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ കാമ്പസിൽ ഉള്ള നക്ഷത്രവനം മോടി കൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി. ഉദ്ഘാടനം ജില്ലാഎൻ.എസ്.എസ് കോർഡിനേറ്റർ ജോസഫ് എം.ജെ നിർവഹിച്ചു. പൂർണായു ആരോഗ്യനികേതനം സി.ഇ.ഒ ശ്രീ. ആനന്ദ് പത്മനാഭൻ, അഡ്മിനിസ്ട്രേറ്റർ, ഡോ.മധുസൂദനൻ മാനേജർമാർ-ഓംപ്രസാദ്, രാജേഷ്, ടി.എം. ഹൈറുദ്ദീൻ, പി.എ. അബ്ദുൽ നാസർ, കെ.എം. നാരായണൻ, വാർഡ് മെമ്പർ മിനി സാജൂ, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി അക്സ എം.ഐ എന്നിവർ സംസാരിച്ചു.

   ډ 'ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് '

ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനമാണ്. ശുചിത്വമുള്ളതും പച്ചപ്പുകൾ നിറഞ്ഞതുമായ ക്യാമ്പസ് പഠന പ്രവർ ത്തനങ്ങൾ അനുസ്യൂതം നിർവ്വഹിക്കാൻ സഹായകമാകും. ഈ തിരി ച്ചറിവിൽ നിന്നാണ് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ക്ലീൻകാമ്പസ്, ഗ്രീൻ കാമ്പസ് എന്ന പദ്ധതി ഏറ്റെടു ത്തത്. പ്രസ്തുത പ്രൊജക്ടിൻറെ ഭാഗമായി പ്ലാസ്റ്റിക് നിയന്ത്രിതവിദ്യാ ലയം, പ്ലാസ്റ്റിക്കിൻറെ ശേഖരണം, ബോധവൽക്കരണ പരിപാടികൾ, മഷിപേനകൾ ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ, ഭക്ഷണാവശി ഷ്ടങ്ങളുടെ പുനരുപയോഗം, വിദ്യാലയാങ്കണത്തിൽ തണൽമരങ്ങൾ വച്ചു പിടിപ്പിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

   ډ 'ശലഭോദ്യാനം'

ശലഭങ്ങൾ നൽകുന്നത് കാഴ്ചയുടെ കൗതുകവും വർണ്ണഭംഗി യും മാത്രമല്ല മനസ്സുനിറക്കുന്ന ആഹ്ലാദവും അറിവിൻറെ അന്വേഷണ ങ്ങൾക്കുള്ള പ്രേരണയുമാണ്. വിവിധതരം ശലഭങ്ങളെ വിദ്യാലയ അങ്കണത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രശലഭ ങ്ങളെ ആകർഷിക്കുന്നതിനുതകുന്ന വിധത്തിൽ വിദ്യാലയത്തിൽ വിവിധ ചെടികൾ നട്ടുവളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. ചെടികളിൽ അരിപ്പൂ, സീനിയ, ജമന്തി, ചെണ്ടുമല്ലി എന്നിവ ഉൾപ്പെടു ന്നു. പ്രകൃതിയിലെ വിവിധ ജീവജാലങ്ങൾക്ക് പ്രകൃതിയുമായുള്ള ബന്ധവും, പ്രകൃതിയിലെ പ്രതിഭാസങ്ങൾക്കനുസൃതമായുള്ള അവ യുടെ പ്രതികരണങ്ങളും സ്വാഭാവികമായി മനസ്സിലാക്കുന്നതിനും, ആഹ്ലാദകരമായ പഠനാന്തരീക്ഷം വിദ്യാലയത്തിൽ ഒരുക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.

പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ പഠനപ്രവർത്ത നങ്ങളോടനുബന്ധിച്ച് വിവിധതരം ശലഭങ്ങളെ നിരീക്ഷിക്കുന്നതിനും ലഭിക്കുന്ന വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും അവസരം ഒരു ക്കിയിരിക്കുന്നു. ശലഭങ്ങളുടെ വർണചിത്രങ്ങൾ, ശലഭലാർവ ഭക്ഷണ മാക്കുന്ന സസ്യങ്ങൾ, അവയുടെ ശാസ്ത്രീയനാമം, അവയുടെ ഇംഗ്ലീ ഷ്, മലയാളം പേരുകൾ ഇവയെല്ലാം ക്ലാസ്സുകളിൽ എഴുതി സൂക്ഷിച്ചി രിക്കുന്നു.

പൂമ്പാറ്റയുടെ ജീവിതക്രമം നിരീക്ഷിച്ച് മനസ്സിലാക്കാൻ കുട്ടിക ൾക്ക് സാധിക്കുന്നതിനോടൊപ്പം വിവിധതരം നാട്ടുപൂക്കൾ, ചെടികൾ എന്നിവയെപ്പറ്റിയും അറിവ് ലഭിക്കുന്നു. ശലഭോദ്യാനത്തിൻറെ നിർമ്മാ ണത്തിലും പരിപാലനത്തിലും പി.ടി.എ. അംഗങ്ങൾ മുഖ്യപങ്ക് വഹി ക്കുന്നു.

   ډ ജൈവ പച്ചക്കറിത്തോട്ടം

മീനങ്ങാടി സ്കൂളിൻറെ 50 സെൻറ് സ്ഥലത്ത് വ്യത്യസ്ത പച്ചക്കറി ഇനങ്ങൾ പൂർണമായും ജൈവകൃഷിരീതി ഉപയോഗിച്ച് നടുകയും, അതിൽനിന്നുള്ള ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപ യോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണ നൽകിയത് പി.ടി.എ. ആണ്.

   ډ വള്ളിക്കൂടിൽ 

വിദ്യാലയത്തിലെ പൂർവ അധ്യാപ കനായിരുന്ന മത്തായി എബ്രഹാം മാഷിൻറെ സാമ്പത്തിക പിന്തുണ യോടെ വിദ്യാലയത്തിൽ മനോഹര മായ ഒരു വള്ളിക്കുടിൽ ഒരുക്കിയി ട്ടുണ്ട്. ഇത് പ്രകൃതിയോടു ചേർന്നു നിന്നുകൊണ്ട് പഠനപ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ കുട്ടികളെ സഹായിക്കുന്നു.

   ډ ഉദ്യാനം

വിദ്യാലയത്തിൻറെ പൂമുഖത്തും, അക്കാദമിക് ബ്ലോക്കിൻറെ അകത്തള ത്തിലും മനോഹരമായ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലു ള്ള പൂച്ചെടികൾ വച്ചുപിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്തു വരുന്നു.