ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/കാണാ കാഴ്ചകളിലേയ്ക്ക് ഒരു യാത്ര

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാണാ കാഴ്ചകളിലേയ്ക്ക് ഒരു യാത്ര

ഇരുൾ നിറഞ്ഞ പാതയിൽ തനിയെ ഞാൻ
പതറാതെ ഇടറാതെ നടന്നു….
അറിഞ്ഞില്ല ഞാൻ,
ഒരു ദിനം ഈ നടപ്പാതയിൽ
കൂടി ഒരു യാത്ര വേണ്ടി വരുമെന്ന്.
വേദനയോടെ ഉരിയാടാനാവാതെ
വിശപ്പില്ലാതെ ദാഹമില്ലാതെ ഞാൻ നടന്നു.
പിറകൽ നിന്ന് ഒരു നിമിഷം
ഒരുപാട് വിളികൾ അല്ല നിലവിളികൾ
ഞാൻ കേട്ടു.
തിരിഞ്ഞു നോക്കുവാൻ കൊതിച്ചു ഞാൻ
 പലവട്ടം പക്ഷേ…..
നിർജീവമാം ഈ നിമിഷം പോലും എനിക്ക്
ശത്രുവായി എപ്പോഴേ മാറിയിരുന്നു.
ഒരു നാൾ മാവേലി മന്നനെപ്പോലെ
സ്വപ്രജകളെ കാണാൻ വരുന്ന പോലെ
വരുവാൻ എനിക്ക് കഴിഞ്ഞേക്കും.
അറിയില്ല ഇനിയെന്ന് ? എവിടെ ?
പതറില്ല ഞാൻ നോവും മനസ്സ് കൊണ്ട് യാത്രയാവുന്നു
കരയരുതേ ആരും എനിക്ക് വേണ്ടി
എന്റെ യാത്രയെ തടസ്സപ്പെടുത്തരുതേ...
വരും ഞാൻ ഒരു നാൾ
പതറാതെ, ഇടറാതെ….

അപർണ്ണ .എസ്
10 D ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത